ദില്ലി: ഇന്ന് രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന പ്രധാന തിരിച്ചറിയല്‍ രേഖകളിലൊന്നായി ആധാര്‍ കാര്‍ഡ് മാറിക്കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ ഏതെണ്ടെല്ലാ ക്ഷേമപദ്ധതികളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുകയാണിപ്പോള്. എന്നാല്‍ അത് തീരെ ഉപയോഗിക്കാതിരുന്നാല്‍ ഡീആക്ടിവേറ്റ് ചെയ്യപ്പെടുമെന്ന കാര്യം പലര്‍ക്കും അറിയില്ല.
മൂന്നു വര്‍ഷം തുടര്‍ച്ചായി ഉപയോഗിച്ചില്ലെങ്കില്‍
ആധാര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ഏജന്‍സിയായ യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ടപ്രകാരം, തുടര്‍ച്ചയായി മൂന്നു വര്‍ഷത്തിലേറെ ഒരു ആവശ്യത്തിനു വേണ്ടിയും കാര്‍ഡ് ഉപയോഗിച്ചിട്ടില്ലെങ്കില്‍ അത് അസാധുവാകും. അതായത് പുതിയ കാര്‍ഡ് ലഭിച്ച ശേഷം ഏതെങ്കിലും സേവനങ്ങളുമായി അതിനെ ബന്ധിപ്പിക്കുകയോ ഏതെങ്കിലും ഇടപാടുകള്‍ക്കായി അത് ഉപയോഗിക്കുകയോ ചെയ്തില്ലെങ്കില്‍ മൂന്നു വര്‍ഷത്തിന് ശേഷം അത് വീണ്ടും ആക്ടിവേറ്റ് ചെയ്യാതെ ഉപയോഗിക്കാനാവില്ല. അതോടൊപ്പം ബയോമെട്രിക് വിവരങ്ങള്‍ മറ്റൊരാളുടേതുമായി കൂടിക്കലരുകയോ ഒരു ആധാര്‍ നമ്പറില്‍ തന്നെ ഒന്നില്‍ കൂടുതല്‍ പേരുകള്‍ ഉണ്ടാവുകയോ ചെയ്താലും അത് ഡീആക്ടിവേറ്റ് ചെയ്യപ്പെടും.
കുട്ടികളുടെ ആധാര്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍
ചെറിയ കുട്ടിയായിരിക്കുമ്പോള്‍ എടുക്കുന്ന ആധാര്‍ കാര്‍ഡ് അഞ്ച് വയസ്സിലും 15 വയസ്സിലും അപ്ഡേറ്റ് ചെയ്യണമെന്നാണ് നിയമം. ബയോമെട്രിക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതത് സമയങ്ങളില്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കിലും കാര്‍ഡ് ഡീആക്ടിവേറ്റ് ചെയ്യപ്പെടും.
കാര്‍ഡ് ആക്ടീവ് ആണോ എന്നറിയാന്‍
ആധാര്‍ കാര്‍ഡ് ആക്ടീവാണോ അല്ലയോ എന്നറിയാന്‍ യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ വേേു:െ//ൗശറമശ.ഴീ്.ശി/ സന്ദര്‍ശിച്ച് ആധാര്‍ സര്‍വീസസ് എന്ന മെനുവിനു ചുവടെ വരുന്ന വെരിഫൈ ആധാര്‍ നമ്പര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന പേജില്‍ ആധാര്‍ നമ്പറും സിസ്റ്റം ജനറേറ്റ് ചെയ്ത സെക്യൂരിറ്റി കോഡും ടൈപ്പ് ചെയ്ത് വെരിഫൈ ബട്ടന് ക്ലിക്ക് ചെയ്താല്‍ ആധാര്‍ അക്ടീവാണോ അല്ലയോ എന്ന് സ്ക്രീനില്‍ കാണാനാകും.
വീണ്ടും ആക്ടിവേറ്റ് ചെയ്യാന്‍
ഏതെങ്കിലും കാരണത്താന്‍ ഡീആക്ടിവേറ്റ് ചെയ്യപ്പെട്ട ആധാര്‍ കാര്‍ഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യാന്‍ തൊട്ടടുത്ത അക്ഷയ സേവന കേന്ദ്രങ്ങള്‍ പോലുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിച്ച് ആധാര്‍ അപ്ഡേറ്റ് ഫോറം പൂരിപ്പിച്ചുനല്കണം. തുടര്‍ന്ന് വിരലടയാളങ്ങള്‍ ഉള്‍പ്പെടെയുള്ള ബയോ മെട്രിക് വിവരങ്ങള്‍ വീണ്ടും നല്കിയ ശേഷം ആവശ്യമായ ഫീസ് കൂടി നല്കിയാല് കാര്‍ഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യപ്പെടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
