ദില്ലി: 249 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജിന് എയര്‍ടെല്‍ നല്‍കുന്നത് നാല് ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ്. എച്ച്ഡിഎഫ്സി ലൈഫുമായി ചേര്‍ന്നാണ് എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഇത്തരമൊരു സ്വപ്നസമാനമായ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ജെറ്റ് എയര്‍വെയ്സ് സിഎഫ്ഒയ്ക്ക് പിന്നാലെ സിഇഒയും രാജിവച്ചു
മൊബൈല്‍ സേവനങ്ങള്‍ വേറെ
അതോടൊപ്പം ദിവസം 2ജിബി ഡാറ്റ, ഏത് മൊബൈല്‍ നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയ്സ് കോളുകള്‍, 100 എസ്എംഎസ് സൗജന്യം എന്നീ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. 28 ദിവസത്തേക്കാണ് റീചാര്‍ജ്. 249 രൂപയുടെ റീചാര്‍ജിനൊപ്പം തന്നെ ഇന്‍ഷൂറന്‍സ് കവര്‍ ആക്ടിവേറ്റാകും.
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്
18നും 45നും ഇടയില്‍ പ്രായമുള്ള വരിക്കാര്‍ക്കാണ് ഈ ഈ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക. സാധാരണ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുമ്പോഴുള്ള പേപ്പര്‍ വര്‍ക്കുകളോ പരിശോധനകളോ ഒന്നും ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഞാന്‍ ആരോഗ്യനാനാണെന്ന സെല്‍ഫ് ഡിക്ലറേഷന്‍ മാത്രം മതിയാവും.
പദ്ധതിയില്‍ ചേരുക എളുപ്പം
249 രൂപയുടെ റീചാര്‍ജിന് ശേഷം എസ്എംഎസ് ആയോ മൈ എയര്‍ടെല്‍ ആപ്പ് വഴിയോ എയര്‍ടെല്‍ റീട്ടെയിലര്‍ വഴിയോ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി. പിന്നീടുള്ള റീചാര്‍ജുകള്‍ക്കൊപ്പം ഇന്‍ഷൂറന്‍സ് കവര്‍ സ്വമേധയാ റിന്യൂ ചെയ്യപ്പെടും. ആവശ്യമുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് കവറേജിന്റെ പ്രിന്റ് കോപ്പിയും ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്പെട്ട് വിവരങ്ങള്‍ മൊബൈല്‍ എസ്എംഎസ് വഴി നല്കിയാല് മതി.
ഇന്‍ഷൂറന്‍സ് സേവനം സാര്‍വത്രികമാവും
പലകാരണങ്ങളാല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളല്ലാത്തവരാണ് നമ്മില്‍ പലരും. പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക്. ഉയര്‍ന്ന ഇന്‍ഷൂറന്‍സ് പ്രീമിയം, സങ്കീര്‍ണമായ നടപടിക്രമങ്ങള്‍, പദ്ധതിയെ കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങിയവയാണ് പ്രധാന തടസ്സം. എന്നാല്‍ ദിവസം വെറും 9 രൂപ ചെലവിലാണ് എയര്‍ടെല്‍ നാലു ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് ലഭ്യമാക്കുന്നതെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു. മൊബൈല്‍ റീചാര്‍ജ് ചെയ്താല്‍ മാത്രം മതി നിങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുമെന്നതാണ് പദ്ധതിയുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ടെല്‍ പുതിയ പ്ലാനുകളും ഓഫറുകളും അവതരിപ്പിച്ചു. 249 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് നാലു ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷൂറന്‍സ് ആണ് എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്. എച്ച്ഡിഎഫ്സി, ഭാരത് ആക്സ ഇന്‍ഷുറന്‍സ് കവേറജുകളാണ് എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
