ജെറ്റ് എയര്‍വെയ്‌സ് സിഎഫ്ഒയ്ക്ക് പിന്നാലെ സിഇഒയും രാജിവച്ചു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: സാമ്പത്തിക പ്രതിസന്ധി കാരണം ഏപ്രില്‍ 17ന് സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവുമായ അമിത് അഗര്‍വാള്‍ രാജിവച്ചതിനു പിന്നാലെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെയും സ്ഥാനമൊഴിഞ്ഞു.  ജെറ്റ് എയര്‍വെയ്സിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ അമിത് അഗര്‍വാള്‍ തിങ്കാളാഴ്‌യായിരുന്നു തന്റെ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ അതിനു പിന്നാലെ ചൊവ്വാഴ്ച മുതല്‍ താനും സ്ഥാനമൊഴിഞ്ഞതായി സിഇഒയും അറിയിക്കുകയായിരുന്നു.

കടകളില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള യുപിഐ പെയ്‌മെന്റ് സംവിധാനം ഉടന്‍; എന്‍പിസിഐയുടെ കുത്തകയാകുമോ?കടകളില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള യുപിഐ പെയ്‌മെന്റ് സംവിധാനം ഉടന്‍; എന്‍പിസിഐയുടെ കുത്തകയാകുമോ?

വ്യക്തിപരമായ കാരണങ്ങളാല്‍ സിഎഫ്ഒ അമിത് അഗര്‍വാള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതായാണ് എയര്‍ലൈന്‍സ് കമ്പനി ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് അറിയിച്ചത്. 2015 മുതല്‍ ജെറ്റ് എയര്‍വെയ്സിനോടൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു അമിത് അഗര്‍വാള്‍. 2017ലാണ് ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ വിനയ് ദുബയ് ജെറ്റ് എയര്‍വെയ്‌സില്‍ ചേര്‍ന്നത്. അതിനു മുമ്പ് ഡെല്‍റ്റ എയര്‍വെയ്‌സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് തുടങ്ങിയവ സ്ഥാപനങ്ങളിലും അദ്ദേഹം ജോലിനോക്കിയിരുന്നു.

ജെറ്റ് എയര്‍വെയ്‌സ് സിഎഫ്ഒയ്ക്ക് പിന്നാലെ സിഇഒയും രാജിവച്ചു

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വെയ്‌സിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രാജി ഉണ്ടായിരിക്കുന്നത്. ഇതോടെ ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരിമൂല്യത്തില്‍ ചൊവ്വാഴ്ച വലിയ ഇടിവ് രേഖപ്പെടുത്തി.  കോടികളുടെ കടബാദ്ധ്യതയാണ് ഇന്ന് ജെറ്റ് എയര്‍വെയ്സിനുളളത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജെറ്റ് എയര്‍വേസില്‍ നിന്ന് ചെയര്‍മാന്‍ നരേഷ് ഗോയലും, ഡയറക്ടറായ ഭാര്യ അനിത ഗോയലും രാജിവെച്ചിരുന്നു.

Read more about: jet airways ceo സിഇഒ
English summary

he airline’s Chief Executive Officer Vinay Dube resigned

he airline’s Chief Executive Officer Vinay Dube resigned
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X