ഹോം  »  ബാങ്കിം​ഗ്

ബാങ്കിം​ഗ്

ബാങ്കിം​ഗ് സംബന്ധിച്ച നിങ്ങളുടെ എന്ത് സംശയങ്ങൾക്കും malayalam.goodreturns.in എന്ന ഈ വെബ്സൈറ്റ് സന്ദ‍ർശിക്കാവുന്നതാണ്. വായ്പ എടുക്കുന്നവർക്കും പുതിയ നിക്ഷേപങ്ങൾ തുടങ്ങാൻ പോകുന്നവ‍ർക്കും ഉപയോഗപ്രദമാകുന്ന തരത്തിൽ വിവിധ ബാങ്ക് പലിശ നിരക്കുകൾ, ഇഎംഐ കാൽകുലേറ്റ‍‍ർ, റിക്കറിം​ഗ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ എന്നിങ്ങനെയുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

ഇന്റർനെറ്റ് ബാങ്കിംഗ്

ബാങ്കിംഗ് മേഖല കഴിഞ്ഞ ഏതാനും വർഷങ്ങളായി വളരെയധികം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റ് ബാങ്കിംഗും, ഓൺലൈൻ പണ ഇടപാടുകളും പരമ്പരാഗതമായ പണ നിക്ഷേപ, പിൻവലിക്കൽ രീതികളെ മാറ്റിമറിച്ചു. പുത്തൻ സാങ്കേതിക വിദ്യകളാണ് ബാങ്കിംഗ് മേഖലയെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ ബാങ്ക് പലിശ നിരക്കുകളും ബാങ്ക് കാൽക്കുലേറ്ററുകളും ഓൺലൈനായി നൽകുന്ന ഈ പേജ് വായനക്കാർക്ക് പ്രയോജനപ്പെടും. malayalam.goodreturns.in എന്ന ഈ വെബ്സൈറ്റ് വഴി നിങ്ങളും ബാങ്കിംഗ് സംബന്ധിച്ച വിലയേറിയ വിവരങ്ങൾ ഉപയോഗപ്പെടുത്തുക.

ബാങ്കിംഗിൽ പലിശ നിരക്കുകളുടെ പ്രാധാന്യം

നിങ്ങൾ ഒരു വായ്പ എടുക്കാനോ എഫ്ഡിയിൽ പണം നിക്ഷേപിക്കാനോ പോകുന്നുവെന്ന് കരുതുക, ഈ രണ്ടു സന്ദർഭങ്ങളിലും പലിശ നിരക്കുകൾ പരിശോധിക്കേണ്ടതുണ്ട്. ഇതിനായി നിങ്ങൾക്ക് വായ്പാ കാൽകുലേറ്ററും എഫ്ഡി പലിശ നിരക്ക് കാൽക്കുലേറ്ററും ഉപയോഗിക്കാം. എന്നിരുന്നാലും, ഈ കാൽക്കുലേറ്ററുകളിൽ ചിലത് നിങ്ങൾ നികുതി സംബന്ധിച്ച വിവരങ്ങൾ നൽകാറില്ല. ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം നിങ്ങൾ നടത്തുന്ന നിക്ഷേപം നികുതി ബാധകമാണ്. കൃത്യമായി ശമ്പളം ലഭിക്കുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ റിക്കറിംഗ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുന്നതാവും നല്ലത്. ദീർഘകാലാടിസ്ഥാനത്തിൽ പണം ലാഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും. നിക്ഷേപ കാലാവധിക്ക് അനുസരിച്ച് ഇത്തരം നിക്ഷേപങ്ങളും പലിശ നിരക്ക് ഉയരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X