മുംബൈ: രാജ്യത്തെ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഷെയറുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉമടകള്‍ തമ്മില്‍ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രമാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ആഭ്യന്തര തര്‍ക്കം പുറത്തറിഞ്ഞതോടെ കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. ആറു മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യമാണ് ഓഹരിവിപണിയില്‍ ഇന്‍ഡിഗോയ്ക്ക് ഇപ്പോഴുള്ളത്. മൂല്യം 7.5 ശതമാനം താഴ്ന്ന് 1,487.10 രൂപയായി.
സ്വകാര്യ എയര്‍ലൈന്‍സിന്റെ പ്രൊമോട്ടര്‍മാരായ രാഹുല്‍ ഭാട്ടിയയും രാകേഷ് ഗാംഗ്വാളും തമ്മിലുള്ള അധികാര വടംവലിയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. തര്‍ക്കം രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി ഒരു നിയമസ്ഥാപനത്തെ കമ്പനി സമീപിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ നിയന്ത്രണം, ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള അധികാരം തുടങ്ങിയ കാര്യങ്ങളിലാണ് രാഹുല്‍ ഭാട്ടിയയും രാകേഷ് ഗാംഗ്വാളും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

2006ല്‍ ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച കമ്പനി 2013ല്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ 99 ശതമാനം ഓഹരിയും ഇരുവരുടെയും പേരിലായിരുന്നു. എന്നാല്‍ എയര്‍ലൈന്‍സിനെ നിയന്ത്രിക്കുന്ന ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ 38 ശതമാനം ഓഹരി രാഹുല്‍ ഭാട്ടിയയുടെ പേരിലും 37 ശതമാനം ഓഹരി രാകേഷ് ഗാംഗ്വാളിന്റെ പേരിലുമാണ്.
2018 മാര്‍ച്ചില്‍ കമ്പനിയുടെ സിഇഒ ആദിത്യ ഘോഷ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം ഉടലെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗാംഗ്വാള്‍ നേരത്തേ ജോലി ചെയ്തിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സിലെ ജീവനക്കാരെ കമ്പനിയുടെ മാനേജ്മെന്റ് പദവികളില്‍ അവരോധിക്കാനുള്ള നീക്കവും തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വെയ്സിന്റെ ഓഹരി മൂല്യം 7.5 ശതമാനത്തിലേറെ വര്‍ധിച്ച് 133.35 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ തകര്‍ച്ച മറികടന്നാണ് വ്യാഴാഴ്ച ഈ നേട്ടം കൈവരിച്ചത്. ജെറ്റ് എയര്‍വെയ്സില്‍ നിക്ഷേപമിറക്കാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ താല്പര്യവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
