എസ്ബിഐയുമായി ചേര്‍ന്ന് ഒലയുടെ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറങ്ങി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഓലയും ക്രെഡിറ്റ് കാര്‍ഡ് സേവനം ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡ്റ്റ് കാര്‍ഡ് ഉടമകളായ എസ്ബിഐ കാര്‍ഡുമായി ചേര്‍ന്നാണ് ഒല മണി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് എന്ന പേരില്‍ പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. സൗകര്യപ്രദമായ പെയ്‌മെന്റ് സേവനങ്ങള്‍ക്കൊപ്പം മറ്റു വിവിധ ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഒലയുടെ വിസ പവേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍.

 

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ അധികാര വടംവലി; ഓഹരി വില കുത്തനെ ഇടിഞ്ഞു

രജിസ്‌ട്രേഷന്‍ ഫീസൊന്നുമില്ലാതെ ലളിതമായ നടപടിക്രമങ്ങളിലൂടെ സ്വന്തമാക്കാവുന്നതാണ് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡെന്ന് ഒല അറിയിച്ചു. ഒല ആപ്പിലൂടെ തന്നെ ഇതിന് അപേക്ഷിക്കാനും മാനേജ് ചെയ്യാനും സാധിക്കും. 2022 ആകുമ്പോഴേക്ക് 10 ദശലക്ഷം ഒല മണി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വരിക്കാരെ നേടിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഒല അറിയിച്ചു.

എസ്ബിഐയുമായി ചേര്‍ന്ന് ഒലയുടെ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറങ്ങി

ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം യാത്രാ കൂലി നല്‍കുകയെന്നത് വളരെ പ്രധാനമാണെന്നും ഒല ക്രെഡിറ്റ് കാര്‍ഡ് സേവനത്തോടെ ഇത് ഏറെ എളുപ്പമാവുമെന്നും ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. 150 ദശലക്ഷം ഡിജിസ്റ്റല്‍ ഉപയോക്താക്കളുള്ള ഒലയുടെ പുതിയ സേവനം രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രാ ചെലവുമായി ബന്ധപ്പെട്ട പെയ്‌മെന്റുകള്‍ക്ക് പുതിയ ഓഫറുകള്‍ വാഗ്ദാനം ചെയ്യാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് എസ്ബി കാര്‍ഡ് എംഡിയും സിഇഒയുമായ ഹര്‍ദയാല്‍ പ്രസാദ് പറഞ്ഞു. അതുവഴി എസ്ബിഐ കാര്‍ഡുകളുടെ ഉപയോഗം വര്‍ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. ഒല ടാക്‌സി ഫെയറുകള്‍ നല്‍കുന്നതിനൊപ്പം വിവിധ പോസ്റ്റ് പെയ്ഡ് സര്‍വീസുകള്‍, ഒല പ്ലാറ്റ് ഫോം വഴിയുള്ള യാത്രാ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഒല മണി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധ്യമാവും.

English summary

Ola has launched Ola Money SBI Credit Card in partnership with SBI

Ola has launched Ola Money SBI Credit Card in partnership with SBI
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X