യുഎഇയിൽ ജോലി തേടുന്നവർക്ക് ഇത് മികച്ച സമയം. യുഎഇയിലെത്തുന്നവർക്ക് ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകാനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. അതായത് ഒരു വ്യക്തിയ്ക്ക് ആറു മാസത്തെ വിസാ കാലാവധിയ്ക്കിടെ ഒന്നിലധികം പ്രാവശ്യം രാജ്യത്തിന് പുറത്ത് പോയി വീണ്ടും രാജ്യത്ത് പ്രവേശിക്കാനാകും. താമസകുടിയേറ്റ വകുപ്പാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.
നേട്ടം ആർക്കൊക്കെ?
മൾട്ടിപ്പിൾ എൻട്രി വിസയുടെ നേട്ടങ്ങൾ ലഭിക്കുന്നത് താഴെ പറയുന്ന വിഭാഗക്കാർക്കാണ്.
- നിക്ഷേപകർ
- വിദ്യാർഥികൾ
- ജോലി തേടിയെത്തുന്നവർ ഈ മൂന്ന് വിഭാഗക്കാർക്കായി മൂന്ന് പുതിയ സേവനങ്ങളാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
- നിക്ഷേപകർക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നതിനായി ഒന്നിലധികം പ്രാവശ്യം രാജ്യത്ത് പ്രവേശിക്കാനുള്ള ആറ് മാസത്തെ വിസ
- സംരംഭകർക്കും മികച്ച വിദ്യാർത്ഥികൾക്കും ദീർഘകാല റെസിഡൻസി പ്രക്രിയ പൂർത്തിയാക്കുന്നതിന് വേണ്ടിയുള്ള ഒന്നിലധികം പ്രവേശനമുള്ള ആറുമാസ വിസ
- കഴിവുള്ള വ്യക്തികൾക്ക് റെസിഡൻസി നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയുള്ള ഒരു എൻട്രി മാത്രമുള്ള ആറുമാസ വിസ
പുതിയ സേവനങ്ങൾ
താഴെ പറയുന്നവയാണ് യുഎഇ താമസകുടിയേറ്റ വകുപ്പ് അംഗീകാരം നൽകിയിരിക്കുന്ന മൂന്ന് പുതിയ വിസാ സേവനങ്ങൾ
ആവശ്യക്കാർ നിരവധി
യുഎഇയിൽ മൾട്ടിപ്പിൾ എന്‍ട്രി വിസക്ക് ആവശ്യം വർദ്ധിച്ചു വന്നതാണ് പുതിയ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ലഭിച്ച 6 മാസ വിസയുടെ അപേക്ഷകൾ നൽകിയ 6000ൽ അധികം നിക്ഷേപകർ മൾട്ടിപ്പിൾ എൻട്രി വിസ ആവശ്യവുമായി മുന്നോട്ടു വന്നതായി താമസകുടുയേറ്റ വകുപ്പ് അറിയിച്ചു. മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനത്തിനാണ് യുഎഇ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.
നേട്ടങ്ങൾ നിരവധി
മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുന്നത് വഴി ജോലി തേടുന്നവർക്ക് ദീർഘനാൾ രാജ്യത്ത് താമസിക്കാനും അതുവഴി കൂടുതൽ മേഖലകളിൽ ജോലി തേടാനും സാധിക്കും. മാത്രമല്ല സമയമെടുത്ത് ജോലി അന്വേഷിക്കാനും പറ്റും. രാജ്യത്തിന് പുറത്തു പോകുകയും വീണ്ടും രാജ്യത്ത് പ്രവേശിക്കാനും സാധിക്കുന്നത് വഴി ബിസിനസ് ആവശ്യങ്ങള്‍ നടപ്പിലാക്കാനും, കോളജ് പ്രവേശനം, ജോലി തുടങ്ങിയ സംബന്ധിച്ച് നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാനും കഴിയും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications