ഓറിയോ ബിസ്ക്കറ്റിൽ മദ്യം; വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറിയോ ബിസ്ക്കറ്റിൽ മദ്യത്തിന്റെ അംശം ഉണ്ടെന്ന് സോഷ്യല്‍ മീഡിയയിൽ പ്രചരണം വ്യാപിക്കുന്നു. ബിസ്കറ്റിനെതിരെ യുഎഇയിലാണ് സോഷ്യല്‍ മീഡിയ പ്രചരണം വ്യാപകമായിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ അബുദാബി മുനിസിപ്പാലിറ്റി രം​ഗത്തെത്തി. ഓറിയോ ബിസ്ക്കറ്റിന് എതിരെ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് അബുദാബി മുൻസിപ്പാലിറ്റി വിശദീകരണം നൽകിയത്. ഓറിയോ ബിസ്കറ്റില്‍ മദ്യം ചേര്‍ത്തിട്ടില്ലെന്നും അവ ഹലാല്‍ ആണെന്നുമാണ് മുനിസിപ്പാലിറ്റി ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയ വിശദീകരണം ബിസ്കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പട്ടിക അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഓറിയോ ബിസ്ക്കറ്റിൽ മദ്യം; വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി

ബിസ്ക്കറ്റിന്റെ ചേരുവയിൽ ഉൾപ്പെട്ടിട്ടുള്ള ചോക്കലേറ്റ് ലിക്വര്‍ എന്ന വസ്തുവിന്റെ പേരാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഈ വാക്ക് അറബിയിലേക്ക് മാറ്റിയപ്പോഴാണ് 'മദ്യമായി' മാറിയത്. ഇതിന് പകരം മറ്റൊരു വാക്കാണ് ഉപയോഗിക്കേണ്ടിയിരുന്നതെന്നും അധിക‍ൃതർ വ്യക്തമാക്കി. യുഎഇയില്‍ വിതരണം ചെയ്യുന്ന ഓറിയോ ബിസ്കറ്റുകള്‍ ബഹ്റൈനിലാണ് നിര്‍മിക്കുന്നത്. 

ഓറിയോ ബിസ്ക്കറ്റുമായി ബന്ധപ്പെട്ട് മുമ്പും പല വിവാദ പ്രചരണങ്ങളുമുണ്ടായിട്ടുണ്ട്. ഓറിയോ' ബിസ്‌ക്കറ്റുകലിൽ മയക്കു മരുന്നായ കൊക്കെയ്ന്‍ പോലെ അപകടകാരിയും തലച്ചോറിനെ ബാധിക്കുന്നതുമായ വസ്തുക്കൾ ഉപയോ​ഗിക്കുന്നുണ്ടെന്നാണ് വർഷങ്ങൾക്ക് മുമ്പ് ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഈ വാർത്തയും അക്കാലത്ത് ഏറെ വിവാ​ദങ്ങൾ സൃഷ്ടിച്ചിരുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തിൽ ചോക്ലേറ്റ് കുക്കിയായ ഒറിയോ കഴിക്കുമ്പോള്‍ എലികളുടെ തലച്ചോറിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അതേ 'സുഖം' ലഭിക്കുന്നുണ്ടെന്നാണ് ശാസ്ത്രഞ്ജർ കണ്ടെത്തിയത്. എന്നാൽ അമിത അളവിലുള്ള പഞ്ചസാരയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ഇതേ അവസ്ഥ ഉണ്ടാകുന്നുമെന്നും പിന്നീട് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അമിത അളവിലുള്ള പഞ്ചസാരയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ഇതേ അവസ്ഥ ഉണ്ടാകുന്നുമെന്നും പിന്നീട് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും ഓറിയോ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകൾ വഴി പ്രചരണം വ്യാപകമായിക്കൊണ്ടിരിക്കവേയാണ് വിശദീകരണവുമായി അബുദാബി മുൻസിപ്പാലിറ്റി രം​ഗത്തെത്തിയിരിക്കുന്നത്. 

malayalam.goodreturns.in

English summary

Oreo Biscuits Containing Alcohol Rumour

Oreo chocolate biscuits containing alcohol is a roumer abudhabi muncipality refuted.
Story first published: Saturday, May 18, 2019, 12:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X