അമേരിക്കയിൽ ഇനി എളുപ്പത്തിൽ ജോലി നേടാം; ​ഗ്രീൻ കാർഡ് നിർത്തലാക്കുന്നു, പകരം ബിൽഡ് അമേരിക്ക വിസ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയിൽ ജോലി നേടുക എന്നത് ഇനി അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ മെറിറ്റ് ആൻഡ് പോയിന്റ് അടിസ്ഥാനമായ ഇമിഗ്രേഷൻ നയമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ് രാജ്യത്ത് നടപ്പിലാക്കുന്നത്. ഇതുവഴി മറ്റു രാജ്യങ്ങളിലുള്ള കഴിവുള്ളതും വിദഗ്ധരുമായ ജോലിക്കാർക്ക് മാത്രമാണ് അമേരിക്കയിൽ ജോലി നേടാനാകൂ. മാത്രമല്ല നിലവിലെ അമേരിക്കയിലെ സ്ഥിര താമസ വിസയായ ഗ്രീൻ കാർഡുകളെ മാറ്റി പകരം ബിൽഡ് അമേരിക്ക വിസ നടപ്പിലാക്കാനാണ് പദ്ധതി.

എന്താണ് ​ഗ്രീൻ കാർഡ്?

എന്താണ് ​ഗ്രീൻ കാർഡ്?

ഓരോ വർഷവും 1.1 മില്യൺ ഗ്രീൻ കാർഡുകളാണ് അമേരിക്കയിൽ വിതരണം ചെയ്യുന്നത്. അമേരിക്കയിൽ ജീവിത കാലം മുഴുവൻ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുമതിയാണ് ​ഗ്രീൻ കാർഡ് നേടുന്നതിലൂടെ ലഭിക്കുന്നത്. ​ഗ്രീൻ കാർഡ് വഴി അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള വഴിയൊരുക്കുകയും ചെയ്യാം.

കുടുംബ ബന്ധങ്ങൾ

കുടുംബ ബന്ധങ്ങൾ

നിലവിൽ കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും അമേരിക്കയിലെത്തുന്നതും ​ഗ്രീൻ കാർഡ് സ്വന്തമാക്കുന്നതും. എന്നാൽ പ്രൊഫഷണലുകളും വിദഗ്ധരായ ജോലിക്കാർക്കും ഒരു ചെറിയ വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് അവസരങ്ങൾ ലഭിക്കുന്നത്. ഈ രീതിയ്ക്ക് പുതിയ നയത്തോടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ വളർച്ചയ്ക്കായി കുടിയേറ്റക്കാർക്ക് വേണ്ടി വാതിൽ തുറന്നിടുമെന്നും എന്നാൽ വലിയൊരു ശതമാനം കുടിയേറ്റവും മെരിറ്റും കഴിവും അടിസ്ഥാനമാക്കി ആയിരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

ബിൽഡ് അമേരിക്ക വിസ

ബിൽഡ് അമേരിക്ക വിസ

നിങ്ങൾ ഏത് രാജ്യത്ത് ജനിച്ചുവെന്നോ, എവിടെയൊക്കെ നിങ്ങളുടെ ബന്ധുക്കൾ ഉണ്ട് എന്നതിലോ കാര്യമില്ലെന്നും അമേരിക്കൻ പൗരനാകാനുള്ള യോ​ഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാനായാൽ നിങ്ങൾക്ക് തീർച്ചയായും രാജ്യത്ത് അവസരം ലഭിക്കുമെന്നും ‍ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതിന്റെ ഭാ​ഗമായി ​ഗ്രീൻ കാർഡ് സംവിധാനം മാറ്റി പകരം ബിൽഡ് അമേരിക്ക വിസയാണ് കുടിയേറ്റക്കാർക്ക് നൽകുക.

കാനഡ മാതൃക

കാനഡ മാതൃക

കാനഡയിലേയ്ക്കും മറ്റ് ആധുനിക രാജ്യങ്ങളിലേയ്ക്കുമുള്ള കുടിയേറ്റം പോലെ മെറിറ്റ് ആൻഡ് പോയിന്റെ അടിസ്ഥാനമാക്കിയുള്ള വിസ നടപടികളാകും ഇനി അമേരിക്കയിലും നടപ്പിലാക്കുക. ഇതനുസരിച്ച് നിങ്ങൾ പ്രായം കുറഞ്ഞ ആളാണെങ്കിലും, നിങ്ങൾക്ക് ഉയർന്ന വിദ്യാഭ്യാസ യോ​ഗ്യത ഉണ്ടെങ്കിലും തൊഴിൽ പരിചയമുണ്ടെങ്കിലുമൊക്കെ അമേരിക്കയിലേയ്ക്ക് കടക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കും.

ഇം​ഗ്ലീഷ് ടെസ്റ്റ്

ഇം​ഗ്ലീഷ് ടെസ്റ്റ്

കുടിയേറ്റത്തിന്റെ ഭാ​ഗമായി പ്രവേശനത്തിന് മുമ്പ് ഇം​ഗ്ലീഷ് ഭാഷാ പ്രാവീണ്യം മനസ്സിലാക്കാൻ ഒരു ഇം​ഗ്ലീഷ് ടെസ്റ്റും നടത്തും. ഇതിന് ശേഷമാകും നടപടികൾ പൂർത്തിയാകുക. ഇത്തരം നടപടികളിലൂടെ രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും മൂല്യങ്ങളും കാത്തു സൂക്ഷിച്ചു കൊണ്ടുള്ള ഇമിഗ്രേഷൻ സംവിധാനം രൂപപ്പെടുത്താനാകുമെന്നും ട്രംപ് വ്യക്തമാക്കി.

നിലവിലെ രീതി

നിലവിലെ രീതി

നിലവിലെ രീതി അനുസരിച്ച് അമേരിക്കൻ പൗരന്മാർക്ക് ലഭിക്കേണ്ട കുറഞ്ഞ വരുമാനത്തിലുള്ള ജോലികൾ വരെ കുടിയേറ്റക്കാർക്കാണ് ലഭിക്കുന്നത്. മെരിറ്റ് ആൻഡ് പോയിന്റ് അടിസ്ഥാന വിസാ സംവിധാനം നിലവിൽ വരുന്നതോ
ടെ ഈ രീതിയ്ക്ക് മാറ്റമുണ്ടാക്കും. അമേരിക്കൻ പൗരന്മാർക്ക് ലഭിക്കേണ്ട ജോലി അവർക്ക് മാത്രമായി ലഭിക്കുമെന്നും ട്രംപ് ഉറപ്പുനൽകി. കുടുംബ ബന്ധങ്ങളുടെയും മറ്റും പേരിൽ അമേരിക്കയിൽ എത്തി ചെറിയ ജോലികൾ ചെയ്യുന്നവർക്കാണ് ഇത് തിരിച്ചടിയാകുന്നത്.

അമേരിക്കയിൽ 12 ശതമാനം മാത്രം

അമേരിക്കയിൽ 12 ശതമാനം മാത്രം

വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റങ്ങൾ അമേരിക്കയിൽ വെറും 12 ശതമാനം മാത്രമാണുള്ളത്. എന്നാൽ കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇത് യഥാക്രമം 60, 70, 75 ശതമാനം എന്നിങ്ങനെയാണ്. അമേരിക്കയിലെ പുതിയ പരിഷ്കരണത്തിലൂടെ 12 ശതമാനം എന്നത് 57 ശതമാനമായി ഉർത്താനാണ് പദ്ധതിയെന്നും ട്രംപ് വ്യക്തമാക്കി.

malayalam.goodreturns.in

Read more about: visa us വിസ യുഎസ്
English summary

US New Immigration Plan Details

Each year, 1.1 million green cards are distributed in the US. The green card system will be replaced by the build america visa for immigrants.
Story first published: Saturday, May 18, 2019, 6:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X