എക്സിറ്റ് പോളിന് പിന്നാലെ ഓഹരി വിപണി ഇന്ന് കുതിച്ചുയരാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു മാസത്തിലധികം നീണ്ടു നിന്ന, ഏഴു ഘട്ടങ്ങളായി നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്നലെ അവസാനിച്ചു. ഇതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തു വന്നു. കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും തുടരുമെന്ന ഫലം പുറത്തു വന്നതോടെ ഇന്ന് ഓഹരി വിപണിയിൽ കുതിപ്പ് ഉയരുമെന്ന് സാമ്പത്തിക വിദ​ഗ്ധർ.

 

എൻഡിഎയുടെ തിരിച്ചു വരവ് കാത്തിരിക്കുന്ന നിരവധി നിക്ഷേപകരുണ്ടെന്നും അതുകൊണ്ട് തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതിന്റെ നേട്ടങ്ങൾ ഇന്ന് വിപണിയിൽ കാണുമെന്നുമാണ് പ്രതീക്ഷ. 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ വിപണി കുതിച്ചുയരാനും സാധ്യതയുണ്ട്. ധനകാര്യ, ഖനനം, ഉരുക്ക്, വാണിജ്യം, സിവിൽ ഏവിയേഷൻ തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾ ആരുടെ ചുമതലയ്ക്ക് കീഴിലായിരിക്കും എന്നതും നിക്ഷേപകർ ഉറ്റു നോക്കുന്ന കാര്യമാണ്.

എക്സിറ്റ് പോളിന് പിന്നാലെ ഓഹരി വിപണി ഇന്ന് കുതിച്ചുയരാൻ സാധ്യത

പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലങ്ങളാണ് എക്സിറ്റ് പോൾ പുറത്തു വിട്ടിരിക്കുന്നത്. അതിനാൽ അടുത്ത ഏതാനും ദിവസങ്ങളിൽ വിപണിയിൽ രണ്ട് മുതൽ മൂന്ന് ശതമാനം വരെ നേട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വ്യക്തമാക്കി. തിങ്കളാഴ്ച വ്യാപാരത്തിന്റെ ആദ്യ പകുതിയിൽ എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രതിഫലനമുണ്ടാകുമെന്നും ഇത് വിപണിയ്ക്ക് അനുകൂലമായ പ്രതികരണങ്ങൾ നേടി തരുമെന്നും റീട്ടെയിൽ റിസർച്ച് ഫോർ എച്ച് ഡി എഫ് സി സെക്യൂരിറ്റീസ് ഹെഡ് ദീപക് ജസാനി വ്യക്തമാക്കി. എന്നാൽ പിന്നീട് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത് വരെ ആഗോള വിപണിയ്ക്ക് അനുസരിച്ചായിരിക്കും ഓഹരി വിപണിയിൽ മാറ്റങ്ങളുണ്ടാകുക എന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്ക് ഒറ്റ ഭൂരിപക്ഷം ലഭിക്കുമെങ്കിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് 250ൽ കൂടുതൽ സീറ്റുകൾ വിജയിച്ചാൽ നിഫ്റ്റി 5% വരെ ഉയർന്നേക്കുമെന്നാണ് യുബിഎസിന്റെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

Exit Poll And Stock Market Today

Exit polls are better than expected. Hence, it is likely that the market will be upto 3% in the next few days, according to Motilal Oswal Financial Services.Deepak Jassani, head of retail finance for HDFC Securities, said the exit poll results will reflect the results in the first half of trading Monday.
Story first published: Monday, May 20, 2019, 7:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X