ലോക്സഭ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. ഞായറാഴ്ച്ച വൈകുന്നേരം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിട്ടതിനെ തുടർന്ന് തിങ്കളാഴ്ച്ച മുതൽ ഓഹരി വിപണി തുടർച്ചയായ മൂന്നും ദിവസങ്ങളിലും മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്‍ഡിഎയ്ക്ക് അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതോടെയാണ് ഓഹരി വിപണിയിൽ നേട്ടമുണ്ടായത്.
സെന്‍സെക്സ് 140.41 പോയന്റ് ഉയര്‍ന്ന് 39110.21ലും നിഫ്റ്റി 28.80 പോയന്റ് ഉയര്‍ന്ന് 11737.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1356 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1147 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം, ഇന്‍ഫ്ര, ഫാര്‍മ, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളായിരുന്നു ഇന്ന് നേട്ടത്തില്‍. ഐടി, എഫ്എംസിജി ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ഐടി ഓഹരികൾ തിങ്കളാഴ്ച്ച മുതൽ മോശം പ്രകടനമാണ് കാഴ്ച്ച വച്ചിരുന്നത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ബിപിസിഎല്‍, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു ഇന്ന് നേട്ടത്തിലായിരുന്നു. ടെക് മഹീന്ദ്ര, ഇന്ത്യബുള്‍സ് ഹൗസിങ്, ഭാരതി ഇന്‍ഫ്രടെല്‍, ഐടിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ ഇന്ന് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും ഓഹരി വിപണിയിൽ മാറ്റങ്ങൾ പ്രകടമാകുക. എക്സിറ്റ് പോൾ ഫലങ്ങൾക്ക് അനുസരിച്ചാണ് യഥാർത്ഥ ഫലങ്ങൾ എങ്കിൽ തീർച്ചയായും ഓഹരി വിപണിക്ക് അനുകൂലമായി ബാധിക്കുമെന്ന് അനലിസ്റ്റുകളുടെ അഭിപ്രായം. എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതമാണ് തെരഞ്ഞെടുപ്പ് ഫലമെങ്കിൽ ഓഹരി സൂചികകൾ കുറഞ്ഞത് 10 പോയിന്റ് എങ്കിലും കൂടാനും കുറയാനും സാധ്യതയുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.
malayalam.goodreturns.in
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
