യുഎഇയിലെ പ്രവാസികൾക്ക് രാജ്യത്ത് ഇനി മുതൽ സ്ഥിരതാമസമാക്കാം. ഇതിനായുള്ള പദ്ധതിയ്ക്ക് തുടക്കമായി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് രാജ്യത്ത് സ്ഥിരതാമസാനുമതി നല്‍കുന്നത്.
ഗോൾഡൻ കാർഡ്
അമേരിക്കൻ ഗ്രീൻ കാർഡിന് സമാനമായി യുഎഇയിൽ ഗോൾഡൻ കാർഡ് എന്ന പേരിലാണ് സ്ഥിരാനുമതി ലഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 6800 പേര്‍ക്കാണ് സ്ഥിരതാമസ അനുമതിയ്ക്കായുള്ള ഗോൾഡൻ കാർഡ് ലഭിക്കുക. നിക്ഷേപകര്‍, ഡോക്ടർമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ, കലാകാരന്മാർ തുടങ്ങിയവരിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്കുമാണ് ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുകയെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ആദ്യ ഘട്ടം
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 6,800 പേരുടെ ആദ്യ ഗ്രൂപ്പിനാണ് ഗോൾഡൻ കാർഡ് നൽകുക. ഇവർക്ക് 100 ബില്ല്യൺ ദിർഹത്തിന്റെ നിക്ഷേപം ഉണ്ടായിരിക്കണം. ബിസിനസ്സിനും വളർച്ചയ്ക്കുമായി നിരവധി ആനുകൂല്യങ്ങളാണ് ഗോൾഡൻ കാർഡുള്ളവർക്ക് ലഭിക്കുന്നത്. യു.എ.ഇ നിരവധി ആളുകളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ എന്നും വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും യു.എ.ഇയുടെ വിജയഗാഥയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഗോൾഡൻ കാർഡ് സ്വന്തമാക്കി, യുഎഇയെ നിങ്ങളുടെ രണ്ടാമത്തെ വീടായി കാണാമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
കുടുംബാംഗങ്ങൾക്കും താമസ വിസ
ഗോൾഡൻ കാർഡ് ലഭിക്കുന്നയാൾക്ക് രാജ്യത്ത് സ്ഥിര താമസിക്കുന്നതിനൊപ്പം ഭാര്യയെയോ ഭർത്താവിനെയോ മക്കളെയോ കൂടെ കൂട്ടാം. ഇവർക്കും രാജ്യത്ത് സ്ഥിരമായി താമസിക്കാവുന്നതാണ്. നിലവിലെ സ്പോൺസർഷിപ്പ് സംവിധാനത്തിൻ കീഴിൽ പരിമിത കാലാവധിയിലേയ്ക്കുള്ള റസിഡൻസ് പെർമിറ്റുകളാണ് പ്രവാസികൾക്ക് ലഭിക്കുന്നത്.
ലക്ഷ്യം വിദേശ നിക്ഷേപം
പുതിയ പദ്ധതിയിലൂടെ യുഎഇയിയുടെ പ്രധാന ലക്ഷ്യം കൂടുതൽ വിദേശ നിക്ഷേപമാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രോൽസാഹിപ്പിക്കുന്നതിനും കൂടുതൽ നിക്ഷേപകരെ ഫലപ്രദമായ രീതിയിൽ ആകർഷിക്കുന്നതിനും ഗോൾഡൻ കാർഡിലൂടെ സാധിക്കും. ഇതുവഴി ഒരു ആഗോള ഇൻകുബേറ്ററായി രാജ്യത്തിന്റെ സ്ഥാനം ഉറപ്പാക്കുകയും ചെയ്യാമെന്നാണ് വിലയിരുത്തൽ.
ഇന്ത്യക്കാർക്ക് നേട്ടം
യു.എ.ഇ ഗോൾഡൻ കാർഡിന്റെ നേട്ടം ഏറ്റവും കൂടുതൽ ലഭിക്കുക ഇന്ത്യക്കാർക്ക് ആയിരിക്കും. കാരണം യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 30 ശതമാനവും ഇന്ത്യക്കാരാണ്. ഏകദേശം ഒൻപത് മില്യൺ ഇന്ത്യ പ്രവാസികളാണ് യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്. ഇന്ത്യക്കാരിൽ പത്ത് ശതമാനം പേർ ആശ്രിത കുടുംബാംഗങ്ങളാണെന്നും ഇന്ത്യൻ എംബസിയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഗോൾഡൻ കാർഡിന് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടാനാണ് സാധ്യത.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications