വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎയുടെ വിജയ സാധ്യത തെളിഞ്ഞു വരുന്നു. എൻഡിഎയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ ഏറ്റാൽ നിങ്ങളുടെ നിക്ഷേപങ്ങളെ ഏതൊക്കെ തരത്തിൽ ബാധിക്കുമെന്ന് പരിശോധിക്കാം. ഈ വിഷയത്തിൽ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ പരിശോധിക്കാം. ഓഹരി വിപണി, സിപ് നിക്ഷേപങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് ഗുണകരമാകുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
തിരഞ്ഞെടുപ്പുകളും ഇക്വിറ്റികളും തമ്മിൽ യാതൊരു വിധ നേരിട്ടുള്ള ബന്ധവുമില്ല. എന്നാൽ നിക്ഷേപകരെന്ന നിലയിൽ നിങ്ങളുടെ വരുമാനം നിർണ്ണയിക്കുന്നത് വ്യക്തിഗത ഓഹരികളുടെ പ്രകടനത്തിലൂടെയാണ്. തിരഞ്ഞെടുപ്പ് ദിവസത്തെ വ്യതിയാനങ്ങൾ കണ്ട് ഒരിയ്ക്കലും എടുത്തുചാടി നിക്ഷേപ തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇത് റിസ്ക് വർദ്ധിപ്പിക്കുന്ന തീരുമാനയേക്കാം.

അടുത്ത സർക്കാരിന് തീരുമാനിക്കുന്ന ഘടകമാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഓരോ അഞ്ച് വർഷം കൂടുമ്പോഴും മാറി വരുന്ന സർക്കാർ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിക്കാറില്ല. എന്നാൽ ദീർഘകാല നിക്ഷേപങ്ങളെ തിരഞ്ഞെടുപ്പ് കാര്യമായി ബാധിക്കാറില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയെ നിർണയിക്കുന്ന പ്രധാന ഘടകം കോർപറേറ്റ് വരുമാന വളർച്ചയാണ്.
തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുള്ള ഓഹരി വിപണിയിലെ ട്രെൻഡ് ദീർഘകാലം നിലനിൽക്കില്ല. അതുകൊണ്ട് തന്നെ ഈ ട്രെൻഡിന് അനുസരിച്ച് നിക്ഷേപം നടത്താൻ ശ്രമിക്കരുത്. ഇത് നിങ്ങൾക്ക് നഷ്ട്ടമുണ്ടാക്കിയേക്കാം. ഗവൺമെന്റ് ബോണ്ടുകളുടെ നേട്ടം 7.19 ശതമാനമായി കുറഞ്ഞു, 2018 ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നേട്ടമാണിത്. ഓഹരി വിപണിയിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. റിലയൻസ്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ ദീർഘകാലടിസ്ഥാനത്തിലും നേട്ടം തുടരുമെന്നാണ് അനലിസ്റ്റുകൾ വ്യക്തമാക്കിയിരിക്കുന്നത്. മിഡ്കാപ്പുകളും സ്മോൾക്യാപ്പുകളും മികച്ച് പ്രകടനമാണ് ഇന്ന് കാഴ്ച്ച വയ്ക്കുന്നത്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications