വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം. ഇതോടെ ഓഹരി സൂചികകൾ റെക്കോർഡ് നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 40000 കടന്നു. നിഫ്റ്റി 12,000 ആണ് കടന്നിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ, റെയിൽവേ, പ്രതിരോധ കമ്പനികൾ തുടങ്ങിയവയാണ് ഉടൻ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ഓഹരികൾ. ബാങ്ക് നിഫ്റ്റി 31,589.30 എന്ന പുതിയ റെക്കോർഡ് ഉയരത്തിലാണ് എത്തിയിരിക്കുന്നത്.
1000 ലേറെ പോയിൻറാണ് ഇന്ന് നേടിയിരിക്കുന്നത്.
യു.പി, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവണതകളെ വോട്ടെണ്ണൽ പ്രവണതകളെ അടിസ്ഥാനമാക്കിയാണ് ഇന്ന് ഓഹരി വിപണിയിലെ മാറ്റങ്ങൾ. എക്സിറ്റ് പോൾ പ്രവചനത്തേക്കാൾ കൂടുതൽ നേട്ടം ബി.ജെ.പി ഉണ്ടാക്കിയാൽ ഓഹരി സൂചികകൾ വീണ്ടും കുതിച്ചുയരാൻ സാധ്യതയുണ്ട്. ബിജെപി മുൻതൂക്കം വ്യക്തമായതോടെ റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ തുടങ്ങിയ മാർക്കറ്റ് ഭീമന്മാർ കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രവണതകൾ സമ്മിശ്ര പ്രതികരണത്തിലേയ്ക്ക് നീങ്ങിയാൽ വിപണിയിൽ നിലവിലെ സ്ഥിതിയിൽ നിന്ന് മാറ്റങ്ങൾ ഉണ്ടായേക്കാം. ഗവൺമെന്റ് ബോണ്ടുകളുടെ നേട്ടം 7.19 ശതമാനമായി കുറഞ്ഞു, 2018 ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നേട്ടമാണിത്. ഉച്ചയ്ക്ക് ശേഷം ഓഹരി വിപണിയിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. റിലയൻസ്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ ദീർഘകാലടിസ്ഥാനത്തിലും നേട്ടം തുടരുമെന്നാണ് വിലയിരുത്തൽ.
അങ്ങനെയെങ്കിൽ സെൻസെക്സ് 41,500ഉം നിഫ്റ്റി 12,300ഉം കടക്കുമെന്നാണ് പ്രതീക്ഷയെന്നും അനലിസ്റ്റുകൾ വ്യക്തമാക്കി. മിഡ്കാപ്പുകളും സ്മോൾക്യാപ്പുകളും മികച്ച് പ്രകടനമാണ് ഇന്ന് കാഴ്ച്ച വയ്ക്കുന്നത്. ബിജെപി പിന്നോട്ട് നീങ്ങിയാൽ ഓഹരി വിപണിയിലെ നിലവിലെ നേട്ടങ്ങൾ പിന്നോട്ട് പോകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. എക്സിറ്റ് പോൾ ഫലങ്ങൾക്ക് അനുകൂലമായ ഫലമാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
