പ്രവാസികൾക്ക് യുഎഇയിൽ സ്ഥിരതാമസമാക്കാനുള്ള ഗോൾഡ കാർഡ് സംവിധാനം നടപ്പിലാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ രണ്ട് ഇന്ത്യൻ വ്യവസായികൾക്ക് ഗോൾഡൻ കാർഡ് ലഭിച്ചു. യുഎഇയിൽ 10 വർഷത്തെ ദീർഘകാല വിസയാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. നിക്ഷേപകരെയും വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും ആകർഷിക്കാനുള്ള യുഎഇയുടെ പുതിയ പദ്ധതിയാണിത്.
ആദ്യ രണ്ട് കാർഡ് പ്രവാസികൾക്ക്
10,000 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമുള്ള 6800 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സ്ഥിര താമസ വിസ നല്‍കുന്നത്. ഇതിൽ രണ്ട് ഇന്ത്യക്കാർക്ക് ഇപ്പോൾ തന്നെ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചു. പ്രവാസി വ്യവസായികളായ വസു ശ്യാംദാസ് ഷ്റോഫ്, ഖുഷി ഖത്‍വാനി എന്നിവര്‍ക്കാണ് ഇന്നലെ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻസ് അഫയേഴ്സ് ഇരുവരുടെയും പാസ്പോർട്ടുകളിൽ വിസകൾ പതിപ്പിച്ചു.
വസു ശ്യാംദാസ് ഷ്റോഫ്
യുഎഇയിലെ റീഗൽ ഗ്രൂപ്പിന്റെ ചെയർമാനാണ് വസു ശ്യാംദാസ് ഷ്റോഫ്. റിയല്‍ എസ്റ്റേറ്റ്, ടെക്നോളജി, ടെക്സ്റ്റയില്‍സ് തുടങ്ങിയ രംഗങ്ങളില്‍ സംരംഭങ്ങളുള്ള അദ്ദേഹം 1960ലാണ് യുഎഇയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻസ് അഫയേഴ്സ് ഓഫീസിൽ നിന്ന് കോൾ ലഭിച്ചുവെന്നും. ഉച്ചയ്ക്ക് 1 മണിക്ക് ഓഫീസിലെത്തിയ തനിക്ക് വെറും അഞ്ചു മിനിട്ടിനുള്ളിൽ വിസ ലഭിച്ചുവെന്നും വസു ശ്യാംദാസ് ഷ്റോഫ് വ്യക്തമാക്കി.
ഖുഷി ഖത്‍വാനി
ഖുഷി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറാണ് ഖുഷി ഖത്‍വാനി. ഗൾഫിലെ സിനിമാ, ജ്വല്ലറി വ്യവസായ മേഖലയിലെ പ്രധാനിയാണ് ഇദ്ദേഹം. 10 വർഷ വിസ സംവിധാനം ജനുവരി മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ശാസ്ത്രജ്ഞർ, മെഡിക്കൽ മേഖലയിലെ വിദഗ്ദ്ധർ, നിക്ഷേപകർ, വിദ്യാർത്ഥികൾ എന്നിവർക്കാണ് വിസ ലഭിക്കാൻ മുൻഗണനയുള്ളത്.
കൂടുതൽ ഇന്ത്യൻ ബിസിനസുകാർക്ക് മുൻഗണന
സ്ഥിര താമസ വിസ ലഭിക്കുന്നതിന്റെ ആദ്യ പടിയായി രണ്ട് ഇന്ത്യക്കാർക്കാണ് വിസ ലഭിച്ചിട്ടുള്ളത്. 10 വർഷത്തെ റെസിഡൻസി വിസ കൂടുതൽ ഇന്ത്യൻ ബിസിനസുകാർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപകർക്ക് കൂടുതൽ സൗകര്യം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ഒന്നോ രണ്ടോ വർഷത്തെ വിസകൾ കാലാവധിയ്ക്ക് ശേഷം പുതുക്കേണ്ട ബുദ്ധിമുട്ട് ഇനി ഉണ്ടാകില്ല. നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിലാണ് ഗോൾഡൻ കാർഡ് വഴി വിസ ലഭിക്കുക.
ലക്ഷ്യം വിദേശ നിക്ഷേപം
പുതിയ പദ്ധതിയിലൂടെ യുഎഇയിയുടെ പ്രധാന ലക്ഷ്യം കൂടുതൽ വിദേശ നിക്ഷേപമാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രോൽസാഹിപ്പിക്കുന്നതിനും കൂടുതൽ നിക്ഷേപകരെ ഫലപ്രദമായ രീതിയിൽ ആകർഷിക്കുന്നതിനും ഗോൾഡൻ കാർഡിലൂടെ സാധിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications