മുംബൈ: ദുബൈയിലേക്ക് പോവാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ജെറ്റ് എയര്‍വേയ്സ് മുന്‍ ചെയര്മാന് നരേഷ് ഗോയലിനേയും ഭാര്യ അനിത ഗോയലിനേയും ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ദുബൈയിലേക്കുള്ള എമിറേറ്റ്സ് ഇകെ 507 വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന നരേഷ് ഗോയലും ഭാര്യയുമാണ് അധികൃതര്‍ തടഞ്ഞത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ടാക്സിവേയിലായിരുന്ന വിമാനം തിരികെ വിളിച്ചാണ് ഇരുവരെയും വിമാനത്തില്‍ നിന്ന് തിരിച്ചിറക്കിയത്. ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചായിരുന്നു നടപടി.
ഗോയല്‍ അടക്കം എല്ലാ ജെറ്റ് എയര്‍വേയ്സ് ഉടമകള്‍ക്കും വിലക്കേര്‍പ്പെടുത്തി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്നിറക്കിയ ഇരുവരെയും പാസ്പോര്‍ട്ട് പരിശോധനകള്‍ക്കു ശേഷം വീട്ടിലേക്കു പോവാന്‍ അനുവാദം നല്കി. മാസങ്ങളായി ജീവനക്കാര്‍ക്ക് ജെറ്റ് എയര്‍വേയ്സ് കമ്പനി ശമ്പളം നല്‍കിയിട്ടില്ല എന്നും നരേഷ് ഗോയല്‍ അടക്കമുള്ളവരുടെ പാസ്പാര്‍ട്ട് പിടിച്ചുവയ്ക്കണമെന്നും കാണിച്ച് ജെറ്റ് എയര്‍വേയ്സ് ഓഫീസേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന് പ്രസിഡന്റ് കിരണ്‍ പവാസ്കര്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ മാസം കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിലയിരുത്തല്‍.

ഏതാണ് 83000 കോടി രൂപയുടെ കടബാധ്യതയാണ് ജെറ്റ് എയര്വേയ്സിനുള്ളത്. പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും വിമാന വിതരണ കമ്പനികള്‍ക്കും എണ്ണ കമ്പനികള്‍ക്കും കമ്പനി കുടിശ്ശിക നല്‍കാനുണ്ട്. പണം നല്കിയവര് ജെറ്റ് എയര്‍വേയ്സിന്റെ ഓഹരികള്‍ വിറ്റ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വേയ്സ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ നരേഷ് ഗോയല്‍ ജെറ്റ് കമ്പനി ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
