ഓഹരി വിപണിയിൽ ഇന്നും മോദി തിളക്കം. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തുടരുന്ന മുന്നേറ്റം ഇന്നും വിപണിയിൽ തുടർന്നു. സെന്‍സെക്സ് ഇന്നത്തെ വ്യാപാരത്തിനിടയിൽ 300 പോയന്റോളം ഉയര്‍ന്നു. നിഫ്റ്റി 11,900ന് മുകളിലെത്തുകയും ചെയ്തിരുന്നു. നിഫ്റ്റി 80.70 പോയന്റ് ഉയര്‍ന്ന് 11924.80ലും സെന്‍സെക്സ് 248.57 പോയന്റ് നേട്ടത്തില്‍ 39683.29ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1782 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 797 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 160 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ടാറ്റാ സ്റ്റീൽ, യെസ് ബാങ്ക്, എൻടിപിസി, ഐഒസി, എൽ ആൻഡ് ടി എന്നീ ഓഹരികളാണ് നിഫ്റ്റിയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം സീ എന്റർടൈൻമെന്റ്, ഇൻഡിസന്റ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടെക്ക് മഹീന്ദ്ര, ഭാരതി എയർടെൽ എന്നീ ഓഹരികൾക്ക് ഇന്ന് കനത്ത നഷ്ടമാണ് നേരിട്ടത്.

ഇന്‍ഫ്ര, ലോഹം, പൊതുമേഖല ബാങ്കുകള്‍, എഫ്എംസിജി, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളായിരുന്നു പ്രധാനമായും ഇന്ന് നേട്ടത്തില്‍. ഐടി, ഫാര്‍മ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ക്ലോസിംഗിന് മുമ്പ് സെൻസെക്സ് 258.98 പോയന്റ് ഉയർന്ന് 39693.70 ലും നിഫ്റ്റി 84.10 പോയന്റ് ഉയർന്ന് 11928.20 ലും എത്തിയിരുന്നെങ്കിലും അവസാന നിമിഷം അൽപ്പം താഴേയ്ക്ക് പോയി.
ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഐഒസി, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, എസ്ബിഐ, ടൈറ്റന് കമ്പനി, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ. റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾക്കും ചെറിയ തോതിൽ നഷ്ടം നേരിടേണ്ടി വന്നു.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
