രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. ഈ വർഷം രണ്ടാം തവണയാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക് ഉയർത്തുന്നത്. മെയ് 9 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. തിരഞ്ഞെടുത്ത ചില കാലാവധികളിലുള്ള എഫ്ഡികളുടെ മാത്രം പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്.
രണ്ട് വർഷത്തിൽ താഴെ
എസ്ബിഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കൂട്ടിയിരിക്കുന്നത്. 6.8% ൽ നിന്ന് 7 ശതമാനമായാണ് ഈ കാലാവധിയിലെ ഫിക്സഡ് ഡിപ്പോസിറ്റിന് ലഭിക്കുന്ന പലിശ. എന്നാൽ മറ്റ് ചില കാലാവധികളിലുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ പലിശ നിരക്ക് കുറച്ചിട്ടുമുണ്ട്.
പലിശ നിരക്ക് കുറച്ച കാലാവധികൾ
2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള വായ്പകളുടെ പലിശ നിരക്ക് 6.8 ശതമാനത്തിൽ നിന്ന് 6.75 ശതമാനമായി കുറച്ചിട്ടുണ്ട്. 3 മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.8 ശതമാനത്തിൽ നിന്ന് 6.70 ശതമാനമായും കുറച്ചു. 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.85 ശതമാനത്തിൽ നിന്ന് 6.60 ശതമാനമായാണ് ബാങ്ക് കുറച്ചിരിക്കുന്നത്.
മാറ്റമില്ലാത്ത പലിശ നിരക്കുകൾ
ഏഴ് ദിവസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപത്തിന് ബാങ്ക് പലിശ നിരക്കിൽ വ്യത്യാസം വരുത്തിയിട്ടില്ല. 5.75 - 7% പലിശ നൽകും. ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിലെ നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 5.75% മുതൽ 7% വരെയാണ് നിലവിലെ ബാങ്കിന്റെ പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ നിക്ഷേപത്തിന് അധികമായി 0.5 ശതമാനം പലിശ കൂടി ലഭിക്കും.
വായ്പാ നയവും പലിശ നിരക്കും
ഭവന വായ്പയ്ക്ക് എസ്ബിഐ ഈടാക്കുന്ന പലിശ 8.55% മുതൽ 9.40% വരെയാണ്. ജൂണ്‍ മാസത്തിലെ വായ്പാ നയ പ്രഖ്യാപനത്തിൽ റിസര്‍വ് ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. പലിശയില്‍ കാല്‍ ശതമാനത്തിന്‍റെ കുറവുണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ ചില സാമ്പത്തിക വിദഗ്ധര്‍ 35 ബേസിസ് പോയിന്‍റ് വരെ കുറവും പ്രവചിച്ചിട്ടുണ്ട്. വായ്പാ നയത്തിന് അനുസരിച്ച് ബാങ്കുകൾ വിവിധ പലിശ നിരക്കുകളിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്.
ആർബിഐ വായ്പാനയം
റിസർവ് ബാങ്കിന്റെ കഴിഞ്ഞ രണ്ട് തവണത്തെ വായ്പാ നയ പ്രഖ്യാപത്തിലും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. നിലവില്‍ ആറ് ശതമാനമാണ് റിപ്പോ നിരക്ക്. ഇത് വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ കണക്ക് കൂട്ടൽ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
