പ്രവാസികൾക്ക് യുഎഇയിൽ ദീർഘകാല വിസ ലഭിക്കുന്നതിനുള്ള അംഗീകാരം കഴിഞ്ഞ ദിവസം നടപ്പിലാക്കിയിരുന്നു. ഇതിനെ തുടർന്ന് വിസ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപകർക്കും സംരംഭകർക്കും വിദ്യാർത്ഥികൾക്കും വിവിധ മേഖലകളിലെ പ്രൊഫഷണലുകൾക്കുമാണ് ദീർഘകാല വിസയ്ക്ക് അനുമതിയുള്ളത്. വിവിധ കാലായളവിലേയ്ക്കുള്ള ദീർഘകാല വിസയുടെ നിരക്കുകൾ ചുവടെ ചേർക്കുന്നു.
നിരക്കുകൾ ഇങ്ങനെ
യുഎഇയിൽ പത്തു വര്‍ഷത്തേക്കുള്ള വിസയ്ക്ക് 1150 ദിര്‍ഹമാണ് നിരക്ക്. അപേക്ഷാ ഫീസായി 150 ദിർഹവും വിസയുടെ നിരക്കായി 1000 ദിർഹവുമാണ് ഈടാക്കുന്നത്. അഞ്ചുവർഷത്തെ വിസയ്ക്ക് 650 ദിര്‍ഹമാണ് നിരക്ക്. ഇതിലും 150 ദിർഹം അപേക്ഷാ ഫീസും 500 ദിർഹം വിസ നിരക്കുമാണ്. മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് 1100 ദിർഹമാണ് നിരക്ക്.
ദീർഘകാല വിസ ലഭിച്ചത് ആർക്കൊക്കെ?
നിലവിൽ രണ്ട് ഇന്ത്യക്കാർക്ക് മാത്രമാണ് ദീർഘകാല വിസ ലഭിച്ചിട്ടുള്ളത്. റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ഷ്‌റോഫ്, ഖുശി ജൂവലറി ഗ്രൂപ്പ് എം.ഡി. ഖുശി ഖത്വാനി എന്നിവരാണ് ദീർഘകാല വിസ ലഭിച്ച ഇന്ത്യൻ പ്രവാസികൾ. ഭാര്യയും മക്കളും കൊച്ചുമക്കളും ഉൾപ്പെടെ കുടുംബത്തിലെ പതിനൊന്ന് അംഗങ്ങൾക്ക് പത്തു വർഷത്തെ വിസ ലഭിച്ചതായി വാസു ഷ്‌റോഫ് വ്യക്തമാക്കിയിരുന്നു.
കുടുംബാംഗങ്ങൾക്കും വിസ
അപേക്ഷകരുടെ കുടുംബാംഗങ്ങൾക്കും 10 വർഷത്തെ വിസ ലഭിക്കുന്നതാണ്. 1150 ദിര്‍ഹം തന്നെയാണ് ഇതിനായി ഓരോരുത്തരും നൽകേണ്ടത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിലെ വിസ നിരക്ക് കുറവാണെന്നാണ് റിപ്പോർട്ടുകൾ. യുകെയിലും മറ്റും മൾട്ടിപ്പിൾ എൻട്രി വിസ്ക്ക് ഏകദേശം 5,000 ദിർഹമെങ്കിലും ചെലവാകും.
അപേക്ഷകൾ നിരവധി
കഴിഞ്ഞ ആഴ്ചമുതലാണ് ദീർഘകാല വിസ അനുവദിച്ചുതുടങ്ങിയത്. ആറായിരത്തിലധികം അപേക്ഷകളാണ് ഇതുവരെ ദീർഘകാല വിസയ്ക്കായി ലഭിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 0 വർഷത്തെ റെസിഡൻസി വിസ കൂടുതൽ ഇന്ത്യൻ ബിസിനസുകാർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപകർക്ക് കൂടുതൽ സൗകര്യം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ഒന്നോ രണ്ടോ വർഷത്തെ വിസകൾ കാലാവധിയ്ക്ക് ശേഷം പുതുക്കേണ്ട ബുദ്ധിമുട്ട് ഇനി ഉണ്ടാകില്ല.
അഞ്ച് വർഷത്തെ വിസ
റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, എക്സിക്യൂട്ടീവ് ഡയരക്ടർമാർ, വിരമിച്ച വിദേശികളായ വിദഗ്ധർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് അഞ്ച് വർഷത്തെ വിസയ്ക്ക് അർഹതയുള്ളത്. കൂടാതെ മികച്ച കഴിവുള്ള വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും 650 ദിർഹം നൽകിയാൽ അഞ്ചു വർഷത്തെ വിസ ലഭിക്കും. വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ അവരുടെ കുട്ടികൾ എന്നിവർക്ക് 100 ദിർഹം വീതം നൽകി ഒരു വർഷത്തെ റെസിഡൻസി വിസ നീട്ടാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
