ഓഹരി വിപണിയിൽ ഇന്നും നേട്ടം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഉച്ചയ്ക്ക് ശേഷമാണ് ഓഹരി സൂചികകൾ കുതിച്ച് ഉയർന്നത്. സെന്‍സെക്സ് 329.92 പോയന്റ് ഉയര്‍ന്ന് 39,831.97ലും നിഫ്റ്റി 84.80 പോയന്റ് നേട്ടത്തില്‍ 11,945.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് ബിഎസ്ഇയിലെ 1236 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോൾ 1301 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. എന്നാൽ 150 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. എൻ.ടി.പി.സി, യെസ് ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ബി.പി.സി.എൽ എന്നീ ഓഹരികളാണ് ഇന്ന് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. അതേസമയം സൺ ഫാർമ, എം ആൻഡ് എം, സീ എന്റർടൈമെന്റ്, ഐഷർ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയ്ക്ക് നഷ്ടം നേരിട്ടു.
ഓട്ടോ, ഫാർമ, മെറ്റൽ എന്നീ മേഖലകൾക്കായിരുന്നു ഇന്ന് നഷ്ടം. ഇൻഫ്രാ, ഐടി, പിഎസ്യു ബാങ്ക്, ഊർജം എന്നീ മേഖലകളിലെ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ വിനിമയ മൂല്യം ഇന്ന് 69.84 ലാണ് അവസാനിച്ചത്.
malayalam.goodreturns.in
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
