നരേന്ദ്ര മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറ്റതോടെ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരി വിപണി നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു. ഉച്ചയ്ക്ക് മുമ്പ് സെന്‍സെക്സ് 40,000ന് മുകളില്‍ പോയിരുന്നെങ്കിലും 117.77 പോയന്റ് നഷ്ടത്തില്‍ 39,714.20ലാണ് ഇന്ന് ക്ലോസ് ചെയ്തത്. നിഫ്റ്റി 23.10 പോയന്റ് നഷ്ടത്തില്‍ 11,922.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1020 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടത്തിലും 1534 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. യെസ് ബാങ്ക്, ഐടിസി, ഗ്രാസിം ഇൻഡസ്ട്രീസ്, വേദാന്ത, സീ വിനോദം എന്നിവയ്ക്കാണ് നിഫ്റ്റിയിൽ നഷ്ടം നേരിട്ടത്. ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ഐ.ഒ.സി, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

പിഎസ്യു ബാങ്ക്, മെറ്റൽ, ഓട്ടോ, ഇൻഫ്രാ, ഫാർമ തുടങ്ങിയ ഓഹരികൾക്കാണ് ഇന്ന് വിൽപ്പന സമ്മർദം നേരിട്ടത്. ഊർജം, ഐടി മേഖലകൾക്ക് ഇന്ന് മികച്ച ദിവസമായിരുന്നു. ഇന്നലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഉച്ചയ്ക്ക് ശേഷം ഓഹരി സൂചികകൾ കുതിച്ച് ഉയർന്നിരുന്നു. സെന്‍സെക്സ് 329.92 പോയന്റ് ഉയര്‍ന്ന് 39,831.97ലും നിഫ്റ്റി 84.80 പോയന്റ് നേട്ടത്തില്‍ 11,945.90ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
എന്നാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വിപണി താഴേയ്ക്ക് പോകുകയായിരുന്നു. ഇന്നലെ ഓട്ടോ, ഫാർമ, മെറ്റൽ എന്നീ മേഖലകൾക്കായിരുന്നു നഷ്ടം നേരിട്ടിരുന്നത്. ഇൻഫ്രാ, ഐടി, പിഎസ്യു ബാങ്ക്, ഊർജം എന്നീ മേഖലകളിലെ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു. ക്രൂഡ് ഓയിൽ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
