ദില്ലി: രാജ്യത്ത് യാത്രാവാഹനങ്ങളുടെ വില്‍പ്പന താഴ്ന്നുതന്നെ. മൂന്ന് മാസമായി തുടരുന്ന വിപണിയിലെ മാന്ദ്യം മെയ് മാസവും തുടര്‍ന്നതോടെ രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ വന്‍ പ്രതിസന്ധിയെ നേരിടുകയാണ്. കഴിഞ്ഞ വര്‍ഷം വരെ ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന ഓട്ടോമൊബൈല്‍ മാര്‍ക്കറ്റായിരുന്ന ഇന്ത്യയിലാണ് ഈ തിരിച്ചടിയെന്നത് വാഹന നിര്‍മാതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ പ്രധാന കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹോണ്ട കാര്‍സ് ഇന്ത്യ, ടൊയോട്ട തുടങ്ങിയവയുടെ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം വരെ കഴിഞ്ഞ മാസം കുറവുണ്ടായി. വില്‍പ്പന കുറഞ്ഞതു കാരണം ഡീലര്‍മാര്‍ക്ക് വാഹനങ്ങള്‍ കയറ്റി അയക്കുന്നത് കാര്‍ നിര്‍മാതാക്കള്‍ ഏറെക്കുറെ നിര്‍ത്തിവച്ച സ്ഥിതിയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, 2018 മെയില്‍ 1,61,497 കാറുകള്‍ വില്‍പ്പന നടത്തിയ സ്ഥാനത്ത് 1,21,018 കാറുകള്‍ മാത്രമാണ് കഴിഞ്ഞ മാസം വിറ്റത്.

എട്ടുവര്‍ഷത്തിനു ശേഷം ആദ്യമായാണ് വാഹനവില്‍പ്പന ഇത്രയേറെ കുറയുന്നതെന്നാണ് വിപണിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഫാനുഫാക്ചറേഴ്സിന്റെ കണക്കുകള്‍ പ്രകാരം 2011-12 ഒക്ടോബറിലാണ് വാഹന വില്‍പ്പന ഇത്രയേറെ താഴ്ന്നത്. വില്‍പ്പന കുറഞ്ഞതു മൂലം ഡീലര്‍മാര്‍ പുതിയ ഓര്‍ഡുറുകള്‍ നല്‍കാത്തതു കാരണം എല്ലാ നിര്‍മാതാക്കളുടെയും വാഹനങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇന്‍ഷൂറന്‍സ് പ്രീമിയത്തിന്റെ നിരക്ക് വര്‍ധിച്ചതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ടുമാണ് വാഹന വില്‍പ്പനയില്‍ ഇത്രവലിയ കുറവുണ്ടാവാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രാജ്യത്തെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ജനങ്ങള്‍ മാറ്റിവച്ചതും പ്രതിസന്ധിക്കുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഇവയുടെ വിലകൂടിയതും വില്‍പ്പന കുറയുവാനുള്ള കാരണങ്ങളിലൊന്നാണ്. ഈ വില വര്‍ധന അടുത്ത ഏതാനും മാസങ്ങളിലെ വില്‍പ്പനയെ കൂടി സാരമായി ബാധിക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
