ദില്ലി: സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തി നില്ക്കുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന് ആശ്വാസമായി രാജ്യത്തെ ചരക്കുസേവന നികുതി (ജിഎസ്ടി) വരുമാനം തുടര്‍ച്ചയായ മൂന്നാം മാസവും ഒരു ലക്ഷം കോടിയെന്ന ലക്ഷ്യം മറികടന്നു. മെയ് മാസത്തില്‍ 1,00,289 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വര്‍ധനവുണ്ടായി. 94,016 ടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ ജിഎസ്ടി വരുമാനം.

അതേസമയം, 2019 ഏപ്രിലില്‍ ജിഎസ്ടിയായി ലഭിച്ച 1.13 ലക്ഷം കോടി രൂപയെക്കാല് 14 ശതമാനം കുറവാണ് മെയ് മാസത്തില്‍ ലഭിച്ചത്. 2017 ജൂലൈയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതല്‍ തുക നികുതിയിനത്തില്‍ ലഭിച്ചത്. മാര്‍ച്ചില്‍ ഇത് 1,06,577 കോടി രൂപയായിരുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നു മാസങ്ങളില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. വരും മാസങ്ങളിലും ഈ നില തുടരുമെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ കരുതുന്നത്.
മെയ് മാസം ജിഎസ്ടിയായി ലഭിച്ച 1,00,289 കോടി രൂപയില്‍ സെന്‍ട്രല്‍ ജിഎസ്ടി (സിജിഎസ്ടി) 17,811 കോടിയും സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) 24,462 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ഇനത്തില്‍ 49,891 കോടി രൂപയും പിരിച്ചെടുക്കാനായി. സെസ് ഇനത്തില്‍ 8,125 കോടി രൂപയാണ് ലഭിച്ചത്.
അതേസമയം, മെയ് മാസത്തില്‍ ജിഎസ്ടിആര്‍-3ബി റിട്ടേണായി 72.45 ലക്ഷം രൂപ നല്കി. ഏപ്രിലില്‍ ഇത് 72.13 ലക്ഷം രൂപയായിരുന്നു. ഇതിനു പുറമെ, 2019 ഫെബ്രുവരി- മാര്‍ച്ച് മാസത്തെ ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് 18,934 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്കുകയുണ്ടായി. വരും മാസങ്ങളില്‍ ജിഎസ്ടി വരുമാനം കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന കണക്കു കൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
