അമേരിക്കയിലേയ്ക്ക് പറക്കാൻ വിസ ലഭിക്കണമെങ്കിൽ ഇനി ഫേസ്ബുക്ക്, ട്വിറ്റർ വിവരങ്ങളും നൽകണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസിലേക്കുള്ള വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു. വിസ ലഭിക്കുന്നതിന് സോഷ്യൽ മീഡിയ വിവരങ്ങളും ഉൾപ്പെടുത്തണമെന്നാണ് പുതിയ മാനദണ്ഡം. യുഎസ് വിസ ലഭിക്കുന്നതിന് ഇനി അഞ്ചു വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങൾ സമര്‍പ്പിക്കണമെന്നാണ് അമേരിക്ക നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മറ്റ് വിവരങ്ങൾ

മറ്റ് വിവരങ്ങൾ

നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് യൂസർ നെയിമിന് പുറമേ മറ്റ് വിവരങ്ങളും അപേക്ഷകർ സമർപ്പിക്കേണ്ടതുണ്ട്. പഴയ ഇമെയില്‍ അഡ്രസ്, ഫോണ്‍ നമ്പർ എന്നിവയാണ് വിസ ലഭിക്കുവാന്‍ ആവശ്യമായ മറ്റ് വിവരങ്ങൾ. മികച്ച കുടിയേറ്റക്കാരെയും സന്ദർശകരെയും മാത്രം തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് ട്രംമ്പ് ഭരണകൂടത്തിന്റെ പുതിയ നിയമം. വര്‍ഷം തോറും14.7 മില്ല്യണ്‍ ആളുകളെയാണ് പുതിയ നിയമം ബാധിക്കുക.

നിയമത്തിൽ ഇളവ് ആർക്കൊക്കെ?

നിയമത്തിൽ ഇളവ് ആർക്കൊക്കെ?

നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്കും നിയമത്തില്‍ ഇളവുണ്ട്. ഇതോടെ പഠന സംബന്ധമായ ആവശ്യങ്ങള്‍ക്കും ജോലിതേടിയും യുഎസിലേക്ക് പോകുന്നവരെ പുതിയ നിയമം ബാധിക്കും. 2018 മാർച്ചിൽ നിർദ്ദേശിക്കപ്പെട്ട ഈ മാറ്റം ഓരോ വർഷവും
നിരവധി വിദേശികളെ ബാധിക്കുമെന്നാണ് കരുതുന്നത്.

വിസ നിയമം കർശനം

വിസ നിയമം കർശനം

യു.എസ് പൗരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കാനും അനധികൃത കടന്നുകയറ്റങ്ങള്‍‌ ഒഴിവാക്കാനുമാണ് വിസ നിയമം കര്‍ശനമാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. യുഎസ് വിസ നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശം മെയ് 23 ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് അംഗീകരിച്ചിരുന്നു.

ദേശീയ സുരക്ഷയ്ക്ക് മുൻ​ഗണന

ദേശീയ സുരക്ഷയ്ക്ക് മുൻ​ഗണന

ദേശീയ സുരക്ഷയ്ക്കാണ് മുൻ​ഗണനയെന്നും ഓരോ പ്രവാസിയും യാത്രക്കാരും അമേരിക്കയിലേക്കും കുടിയേറിപ്പാർക്കുന്നവരും രാജ്യത്തിന് ഭീഷണിയാകില്ലെന്ന് ഉറപ്പു വരുത്തിയായിരിക്കും രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കുകയെന്നും അമേരിക്ക വിശദമാക്കി. യുഎസ് പൗരന്മാരെ സംരക്ഷിക്കുന്നതിനായി വിശദമായ സ്ക്രീനിം​ഗ് ആകും ഇനി നടത്തുക.

സോഷ്യൽ മീഡിയ പരിശോധിക്കുന്നത് എന്തിന്?

സോഷ്യൽ മീഡിയ പരിശോധിക്കുന്നത് എന്തിന്?

അപേക്ഷകരുടെ മുൻകാല ചരിത്രങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് സോഷ്യൽ മീ‍ഡിയ പരിശോധിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അതായത് ഭീകര സംഘടനകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും മറ്റും അപേക്ഷകൻ സഞ്ചരിച്ചിട്ടുണ്ടോയെന്ന് തുടങ്ങിയ അതി സൂക്ഷ്മ പരിശോധനകൾ നടത്തുന്നതിന് വേണ്ടിയാണ് ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ പരിശോധിക്കുന്നത്. 65000ഓളം അപേക്ഷകൾ ഈ വിഭാ​ഗത്തിൽപ്പെട്ട് വർഷം തോറും തള്ളി പോകാൻ സാധ്യതയുണ്ട്.

malayalam.goodreturns.in

Read more about: us visa യുഎസ് വിസ
English summary

Facebook, Twitter Details For Aapplying US Visa

Visa rules for the US are more strict. The new criteria include social media details for obtaining a visa. The US has suggested that it will now have to submit social media information for five years to receive US visas.
Story first published: Monday, June 3, 2019, 9:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X