വിപണി കീഴടക്കി ഫുൾജാർ സോഡ; ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ധർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാട്ടിലെങ്ങും ഇപ്പോൾ ഫുൾജാർ സോഡ തന്നെ താരം. ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ടിക്ക്ടോക്കിലും എന്നു തുടങ്ങി എവിടെയും ഫുൾജാർ സോഡ കുടിയ്ക്കുന്നതും ഉണ്ടാക്കുന്നതുമായ വീ‍ഡിയോകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇത്തരം വീഡിയോകൾ കാണുന്നവർക്കും ഒരു തവണയെങ്കിലും എന്താണീ സാധനം എന്ന് പരീക്ഷിക്കാൻ തോന്നുന്നതും സ്വാഭാവികം. എന്നാൽ ഫുൾജാർ സോ‍ഡ ആരോ​ഗ്യത്തിന് അത്ര ​ഗുണകരമല്ലെന്നാണ് വിദ​ഗ്ധരായ ‍ഡോക്ടർമാരുടെ അഭിപ്രായം. പലരും ഇത്തരം അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ തന്നെ ജനങ്ങളിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്.

 

വിപണിയിലെ താരമായിരുന്ന കുലുക്കി സർബത്തിനെ വരെ മറികടന്നാണ് ഫുൾജാർ ഇപ്പോൾ വിപണി കീഴടക്കിയിരിക്കുന്നത്. 30 രൂപ മുതൽ 40 രൂപ വരെ ഡിമാൻ‍ഡ് അനുസരിച്ച് വില ഈടാക്കുന്ന കച്ചവടക്കാരുമുണ്ട്. ഫുൾജാർ എല്ലാത്തരത്തിലും അനാരോ​ഗ്യകരമായ ഒരു പാനീയമാണെന്നാണ് ഡോ. ഷിംന അസീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കാർബൺ ഡയോക്‌സൈഡ്‌ വാതകം അടങ്ങിയ സോ‍ഡയും എരിവും ചേർന്ന ഈ മിശ്രിതം ശരീരത്തിന് ദോഷകരമാണെന്നാണ് ഡോക്ടർ തന്റെ കുറിപ്പിൽ വ്യക്തിമാക്കിയിരിക്കുന്നത്.

വിപണി കീഴടക്കി ഫുൾജാർ സോഡ; ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ധർ

ഫുൾജാർ സോഡയേക്കാൾ എന്തുകൊണ്ടും നല്ലത് വെറും നാരാങ്ങാ വെള്ളമാണെന്ന അഭിപ്രായക്കാരുമുണ്ട്. ഫുൾ ജാർ കുടിക്കാൻ വഴിയോര കടയിൽ ആളു കൂടിയതോടെ ട്രാഫിക് ജാം വരെയുണ്ടായ സംഭവങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അത്രയ്ക്ക് ‍ഡിമാൻ‍ഡാണ് വഴിയോരങ്ങളിലെ ഫുൾ ജാറിന്. എന്നാൽ വൃത്തിഹീനമായ ചുറ്റുപാടുകളിലുണ്ടാക്കുന്ന ഇത്തരം പാനീയങ്ങൾ തീർത്തും അനാരോ​ഗ്യകരമാണ്. മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ വ്യാപകമാകാനും ഇത് കാരണമാകും.

എന്തൊക്കെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായാലും ചെറുപ്പക്കാർക്കിടയിലെ ട്രെൻഡ് ഫുൾജാർ തന്നെ. സോഷ്യൽ മീഡിയകളാണ് ഇത്തരം കച്ചവടങ്ങളെ കൊഴുപ്പിക്കുന്നതും വൈറലാക്കുന്നതും. അതുകൊണ്ട് ഫുൾ ജാർ കുടിക്കണമെന്ന് അത്രയ്ക്ക് മോ​ഹമുള്ളവർ വീട്ടിൽ തന്നെ സം​ഗതി പരീക്ഷിക്കുന്നതാകും കൂടുതൽ നല്ലത്.

ചിത്രത്തിന് കടപ്പാട് ഫേസ്ബുക്ക് പേജ്

malayalam.goodreturns.in

English summary

Full Jar Soda Trend In Kerala

Full jar soda is not good for health, doctors said.
Story first published: Monday, June 3, 2019, 12:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X