മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകന യോഗം ആരംഭിച്ചതോടെ ഓഹരി വിപണിയിൽ ഇന്ന് റെക്കോർഡ് നേട്ടം. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ്, കരുത്താർജ്ജിച്ച രൂപയുടെ മൂല്യം, നാലാം പാദ ജി.ഡി.പി നിരക്ക് എന്നിവയാണ് ഇന്ന് വിപണിയെ സ്വാധീനിച്ച മറ്റ് പ്രധാന ഘടകങ്ങൾ.
ഓഹരി സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളില്‍ സമ്മര്‍ദം നേരിട്ട ദിവസം ആയിരുന്നിട്ടു കൂടി രാജ്യത്തെ ഓഹരി വിപണി ഇന്ന് നേട്ടം കൈവരിച്ചു. സെന്‍സെക്സ് 553.42 പോയന്റ് നേട്ടത്തില്‍ 40267.62ലിലും നിഫ്റ്റി 165.70 പോയന്റ് ഉയര്‍ന്ന് 12095.95ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യമായാണ് നിഫ്റ്റി 12,000 പോയിന്റ് കടക്കുന്നത്.

ബിഎസ്ഇയിലെ 1396 ഓഹരികൾ ഇന്ന് നഷ്ട്ടത്തിലും 1185 ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഇന്ത്യ ബുൾസ് ഹൗസിങ്, ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോ കോർപ്പ് എന്നിവയാണ് നിഫ്റ്റിയിൽ 50 ശതമാനം നേട്ടമുണ്ടാക്കി ഓഹരികൾ.
ഗെയില്‍, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ആര്‍ബിഐ കാല്‍ശതമാനം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചത്.
malayalam.goodreturns.in
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications