റിസർവ് ബാങ്കിന്റെ വായ്പാനയ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്. 2019ലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ അവധിയ്ക്ക് ശേഷം വ്യാപാരം ആരംഭിച്ച വിപണി രാവിലെ മുതൽ തന്നെ നഷ്ട്ടത്തിലായിരുന്നു. എന്നാൽ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതോടെ വിപണി കൂടുതൽ താഴേയ്ക്ക് പോയി.
ബിഎസ്ഇ സെൻസെക്സ് 553.82 പോയിന്റ് കുറഞ്ഞ് അതായത് 1.38 ശതമാനം താഴ്ന്ന് 39,529.72 എന്ന നിലയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 507.90 പോയിൻറ് അഥവാ 1.48 ശതമാനം നഷ്ടത്തിൽ 11,843.80 എന്ന നിലയിലെത്തി. നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ട്ടം നേരിട്ടത് ഗെയിലിന്റെ ഓഹരികൾക്കാണ്. 12 ശതമാനമാണ് നഷ്ട്ടം. ഇന്ത്യ ബുൾസ്, ഇൻഡ്സിന്റ് ബാങ്ക്, യെസ് ബാങ്ക്, എസ്ബിഐ എന്നിവയുടെ ഓഹരികൾ 4 മുതൽ 8 ശതമാനം വരെ ഇടിഞ്ഞു.

എന്നാൽ കോൾ ഇന്ത്യ, ടൈറ്റാൻ കമ്പനി, ഹീറോ മോട്ടോകോർപ്പ്, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്.യു.എൽ എന്നീ ഓഹരികൾ ഇന്ന് 1 മുതൽ 2 ശതമാനം വരെ ഉയർന്നു. എല്ലാ മേഖലകളിലെ ഓഹരികളും ഇന്നും നഷ്ട്ടത്തിലായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ നഷ്ട്ടം നേരിട്ടത് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾക്കാണ്. ഇവ ശരാശഹി 5 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.
തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ 6 ശതമാത്തിൽ നിന്ന് 5.75 ശതമാനമായി റിപ്പോ നിരക്ക്. 2010 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് റിപ്പോ നിരക്ക് 6 ശതമാനത്തിൽ താഴെ പോകുന്നത്.
malayalam.goodreturns.in
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
