റിസർവ് ബാങ്ക് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വായ്പാ പലിശ നിരക്കുകളിൽ മാറ്റ വരുത്തുന്നു. ജൂലൈ 1 മുതൽ റിപോ നിരക്കിന് അനുസൃതമായ രീതിയിൽ വായ്പാ പലിശ നിരക്കുകൾ പരിഷ്കരിക്കുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
ക്യാഷ് ക്രെഡിറ്റ് / ഓവർഡ്രാഫ്റ്റ്
ക്യാഷ് ക്രെഡിറ്റ് / ഓവർഡ്രാഫ്റ്റ് ബാധകമായ വായ്പാ പലിശ നിരക്ക് കുറയ്ക്കാനാണ് എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതിനാൽ 1 ലക്ഷത്തിനു മുകളിലുള്ള ക്യാഷ് ക്രെഡിറ്റ് / ഓവർഡ്രാഫ്റ്റ് ഉപഭോക്താക്കൾക്ക് പലിശ നിരക്ക് 8 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
സേവിംഗ്സ് പലിശ നിരക്ക്
ഒരു ലക്ഷത്തിനു മുകളിലുള്ള സേവിംഗ്സ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് 3% ആയിരിക്കും. എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അടുത്തിടെ പുതുക്കി നിശ്ചയിച്ചിരുന്നു. ഈ വർഷം രണ്ടു തവണ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക് കൂട്ടിയിരുന്നു.
എഫ്ഡി പലിശ നിരക്ക്
തിരഞ്ഞെടുത്ത ചില കാലാവധികളിലുള്ള എഫ്ഡികളുടെ മാത്രം പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്.എസ്ബിഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കൂട്ടിയിരിക്കുന്നത്. 6.8% ൽ നിന്ന് 7 ശതമാനമായാണ് ഈ കാലാവധിയിലെ ഫിക്സഡ് ഡിപ്പോസിറ്റിന് ലഭിക്കുന്ന പലിശ.
പലിശ കുറച്ചു
ചില കാലാവധികളിലുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ പലിശ നിരക്ക് കുറച്ചിട്ടുമുണ്ട്. 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള വായ്പകളുടെ പലിശ നിരക്ക് 6.8 ശതമാനത്തിൽ നിന്ന് 6.75 ശതമാനമായി കുറച്ചിട്ടുണ്ട്. 3 മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.8 ശതമാനത്തിൽ നിന്ന് 6.70 ശതമാനമായും കുറച്ചു. 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.85 ശതമാനത്തിൽ നിന്ന് 6.60 ശതമാനമായാണ് ബാങ്ക് കുറച്ചിരിക്കുന്നത്.
റിപ്പോ നിരക്ക്
രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. നിലവിൽ ആർബിഐയുടെ റിപ്പോ നിരക്ക് 6 ശതമാത്തിൽ നിന്ന് 5.75 ശതമാനമായി. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications