ഫുക്കുവോക്ക: ഫെയ്സ്ബുക്ക്, ഗൂഗ്ള്‍, ആമസോണ്‍ തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികള്‍ നടത്തുന്ന നികുതിവെട്ടിപ്പുകള്‍ തടയാന്‍ ജി 20 രാജ്യങ്ങള്‍ ഒന്നിക്കുന്നു. നിലവില്‍ വിവിധ രാജ്യങ്ങളിലെ നികുതി നിയമങ്ങളിലുള്ള പഴുതുകള്‍ ഉപയോഗിച്ച് വന്‍ നികുതി വെട്ടിപ്പുകളാണ് ഇത്തരം ടെക്നോളജി കമ്പനികള്‍ നടത്തുന്നതെന്നും അതിനെതിരേ ശക്തമായ നടപടികള്‍ വേണമെന്നുമുള്ള കാര്യത്തില്‍ ഗ്രൂപ്പ് 20 രാജ്യങ്ങളില്‍ നിന്നുള്ള ധനകാര്യമന്ത്രിമാരുടെ യോഗം തീരുമാനിക്കുകയായിരുന്നു.
ഉപഭോക്താക്കള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരാണെങ്കിലും ഇടപാടുകള്‍ നികുതി കുറവുള്ള രാജ്യങ്ങളില്‍ നടന്നതായി കാണിച്ച് അവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ നികുതി അടക്കുന്ന രീതിയാണ് നിലവില്‍ മള്‍ട്ടിനാഷനല്‍ ടെക്നോളജി കമ്പനികള്‍ അനുവര്‍ത്തിക്കുന്നത്. ഇത് മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇക്കാര്യത്തില്‍ ജി 20 രാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടായതായി യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനൂഷിന് പറഞ്ഞു.

പുതിയ നടപടിക്രമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അയര്‍ലന്റ്, ലക്സംബര്‍ഗ് പോലുള്ള താരതമ്യേന കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങള്‍ക്ക് വന്‍ കമ്പനികളില്‍ നിന്ന് ലഭിക്കുന്ന നികുതി വരുമാനം കുത്തനെ കുറയാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. മള്‍ട്ടിനാഷനല്‍ കമ്പനികളുടെ വാപാര ഇടപാടുകള്‍ നടക്കുന്ന രാജ്യത്ത് തന്നെ നികുതി അടയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന രീതിയിലായിരിക്കും പുതിയ നിയമങ്ങള്‍ നിര്‍മിക്കപ്പെടുക. ആ രാജ്യത്ത് കമ്പനിക്ക് ഓഫീസ് സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ പോലും ഉപഭോക്താവ് എവിടെയാണോ ആ രാജ്യത്ത് നികുതി നല്‍കണമെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യും. ഇതോടൊപ്പം ലോകത്ത് എല്ലായിടത്തും ഇത്തരം കാര്യത്തിലുള്ള നികുതി നിരക്ക് ഏകീകരിക്കാനുള്ള നടപടികളെ കുറിച്ചും ആലോചിക്കും.
ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇത് രാജ്യങ്ങള്‍ക്കിടയിലെ ഒരു കരാറായി മാറ്റിയെടുക്കാനാണ് ശ്രമമെന്നും അമേരിക്കന്‍ ധനകാര്യ സെക്രട്ടറി അറിയിച്ചു. വന്‍ തോതില്‍ ഡാറ്റകളും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് വ്യാപാരം നടത്തുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ആഗോള സാമ്പത്തിക രംഗത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയരക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദ് കുറ്റപ്പെടുത്തിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications