റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന് മുഷിയുന്നവർക്ക്, ട്രെയിൻ എവിടെ എത്തിയെന്ന് ഇനി ലൈവായി അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ കാത്തിരുന്ന് മുഷിയുന്നവർക്ക് ഇനി നിങ്ങൾ കാത്തിരിക്കുന്ന ട്രെയിൻ എവിടെ എത്തിയെന്ന് ലൈവായി അറിയാം. ഇതിന് ഒരു സ്മാർട്ട്ഫോൺ കൈയിലുണ്ടായാൽ മാത്രം മതി. നാഷണൽ സെൻട്രൽ റെയിൽവേയാണ് ട്രെയിനെ ട്രാക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് ലൈവ് ലൊക്കേഷൻ അറിയിക്കുന്ന പുതിയ ആപ്പ് സംവിധാനം പുറത്തിറക്കാൻ ഒരുങ്ങുന്നത്. എൻസിആർ അസ്സറ്റ് മൈൽസ്റ്റോൺ ആപ്ലിക്കേഷൻ ഫോർ നാവിഗേഷൻ (നമൻ) എന്നാണ് ഈ ആപ്പിന് പേര് നൽകിയിരിക്കുന്നത്.

ആപ്പ് വാ​ഗ്ദാനം ചെയ്യുന്ന സേവനങ്ങൾ

ആപ്പ് വാ​ഗ്ദാനം ചെയ്യുന്ന സേവനങ്ങൾ

ലൈവ് ട്രാക്കിംഗ് മാത്രമല്ല ആപ്പ് വാ​ഗ്ദാനം ചെയ്യുന്നത്. ട്രെയിൽ യാത്രക്കിടയിലെ ലെവൽ ക്രോസ്സിംഗുകൾ, സിഗ്നലുകൾ, പാലങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങളും ആപ്പ് വഴി ഉപഭോക്താക്കൾക്ക് ക‍ൃത്യമായി ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ആപ്പിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. എൻസിആറിലെ മൂന്ന് റെയിൽവേ ഡിവിഷനുകളിലെയും ഉദ്യോ​ഗസ്ഥർക്ക് മാത്രമാണ് ഇപ്പോൾ ആപ്പ് ലഭിച്ചു തുടങ്ങിയിട്ടുള്ളൂ.

ആപ്പ് നിർദ്ദേശിച്ചത് ആര്?

ആപ്പ് നിർദ്ദേശിച്ചത് ആര്?

എൻസിആർ ജനറൽ മാനേജർ രാജീവ് ചൗധരിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ ഒരു ആപ്പ് പുറത്തിറക്കാൻ തീരുമാനിക്കുന്നത്. ആപ്പ് വിജയകരമായാൽ കൂടുതൽ മേഖലകളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കും. സുരക്ഷാ കാരണങ്ങളാൽ ഇപ്പോൾ എൻസിആർ അധികൃതർക്ക് മാത്രമേ ഈ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താൻ സാധിക്കൂവെന്നും അടുത്ത ഏതാനും മാസങ്ങളിൽ യാത്രക്കാർക്ക് ആപ്ലിക്കേഷൻ ഉപയോ​ഗിക്കാൻ കഴിയുമെന്നും
രാജീവ് ചൗധരി അറിയിച്ചു.

സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യ

ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ കണ്ടുപിടിക്കുന്നതിനായി ജിപിഎസ് സാങ്കേതികവിദ്യയാണ് ആപ്പിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. റെയിൽവെയുടെ ലെവൽ ക്രോസ്സിംഗുകൾ, സിഗ്നലുകൾ, പാലങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങൾ ഐ.ഒ.ടി സിമ്മിൽ നിന്ന് ലഭിക്കും. സാറ്റലൈറ്റ് സി​ഗ്നൽ വഴിയുള്ള സംവിധാനമാണിത്. ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഗൂഗിൾ മാപ്പുമായി സംയോജിപ്പിച്ചാണ് നിങ്ങളുടെ ഫോണിലെ ആപ്പിൽ ട്രെയിനുകൾ ട്രാക്ക് ചെയ്യാൻ കഴിയുന്നത്.

ട്രെയിനുകൾ നിർത്തിയിടുന്നതിന് പരിഹാരം

ട്രെയിനുകൾ നിർത്തിയിടുന്നതിന് പരിഹാരം

ചിലയിടങ്ങളിൽ ട്രെയിനുകൾ നിർത്തിയിടുകയും ട്രെയിനിന്റെ വേ​ഗത കുറയ്ക്കുകയും ചെയ്യാറുണ്ട്. ആപ്പ് വഴി ഉദ്യോ​ഗസ്ഥർക്കും ഇത്തരം സാഹചര്യങ്ങൾ പെട്ടെന്ന് അറിയാനും പ്രശ്നങ്ങൾ പരിശോധിക്കാനും പരിഹാരം കണ്ടെത്താനും സാധിക്കുമെന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയത്. ഈ വർഷം തുടക്കത്തിൽ ഇന്ത്യൻ റെയിൽവേ നെറ്റ്വർക്കിലുള്ള ട്രെയിനുകൾ ട്രാക്ക് ചെയ്യുന്നതിന് റെയിൽ ദൃഷ്ടി എന്ന പേരിൽ ഒരു ആപ്പ് ആരംഭിച്ചിരുന്നു. ഈ ആപ്പ് വഴി ട്രെയിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല യാത്രക്കാർക്ക് സഹായങ്ങൾക്ക് ട്രെയിനിലെ ഹൗസ് കീപ്പിം​ഗ് ‌ജീവനക്കാരുടെ കോൺടാക്ട് നമ്പറും ലഭിച്ചിരുന്നു.

malayalam.goodreturns.in

English summary

Railways Introduces New App NAMAN

The National Central Railway is set to introduce a live app that allows its customers to keep track of the train.
Story first published: Monday, June 10, 2019, 9:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X