മുദ്ര ലോണ്‍ പദ്ധതി: തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ലക്ഷ്യം കൈവരിച്ച് മോദി സര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ പദ്ധതിയില്‍ പ്രഖ്യാപിത ലക്ഷ്യം കൈവരിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യം കൈവരിക്കാനാവില്ലെന്ന വിമര്‍ശനങ്ങള്‍ മറികടന്നാണ് ഈ നേട്ടം.

ലക്ഷ്യം മറികടന്ന് മുദ്ര പദ്ധതി

ലക്ഷ്യം മറികടന്ന് മുദ്ര പദ്ധതി

ചെറുകിട സംരംഭകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്ന മുദ്ര പദ്ധതിക്കായി 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് മൂന്ന് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2018-19 സാമ്പത്തിക വര്‍ഷം 3.21 ലക്ഷം കോടി രൂപയാണ് പദ്ധതിക്കു വേണ്ടി ചെലവഴിച്ചത്. ഇതില്‍ 3.12 ലക്ഷം കോടി ബാങ്കുകള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു.

ശക്തമായ ഇടപെടലുകള്‍

ശക്തമായ ഇടപെടലുകള്‍

പദ്ധതിയുടെ മൂന്നാം വര്‍ഷം ലക്ഷ്യം മൂന്ന് ലക്ഷം കോടിയായി ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2019 ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 3.89 കോടി പേര്‍ക്കായി 2,10,759 കോടി രൂപ മാത്രമേ പദ്ധതി പ്രകാരം വിതരണം ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ സഹായകമായി.

മുന്‍ വര്‍ഷങ്ങളിലും ലക്ഷ്യംനേടി

മുന്‍ വര്‍ഷങ്ങളിലും ലക്ഷ്യംനേടി

2017-18 വര്‍ഷം 2,46,437 കോടി രൂപയായിരുന്നു പദ്ധതി പ്രകാരം വായ്പ അനുവദിച്ചത്. വാര്‍ഷിക ലക്ഷ്യത്തേക്കാള്‍ കൂടുതലായിരുന്നു ഇത്. 2019-20 വര്‍ഷത്തെ ബജറ്റില്‍ മുദ്ര പദ്ധതിയില്‍ 15.56 കോടി വായ്പകള്‍ അനുവദിച്ചതായും ഇതിനായി 7.23 ലക്ഷം കോടി രൂപ വിതരണം ചെയ്തതായും ധനകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ചെറുകിട സംരംഭകര്‍ക്ക് ലോണ്‍

ചെറുകിട സംരംഭകര്‍ക്ക് ലോണ്‍

ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് മൈക്രോ യൂണിറ്റ്സ് ഡവലപ്മെന്റ് ആന്‍ഡ് റിഫൈനന്‍സി ഏജന്‍സി ലിമിറ്റഡ് എന്ന മുദ്ര (MUDRA). വായ്പയ്ക്ക് സര്‍ട്ടിഫിക്കറ്റ് (നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമില്ല. പണയമായി എന്തെങ്കിലും നല്‍കേണ്ട ആവശ്യവും ഇതിനില്ല. എടുത്ത പണത്തിനുമാത്രം പലിശ നല്‍കിയാല്‍ മതിയെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. വായ്പ ലളിതമായ തവണകളില്‍ ഉചിതമായ കാലയളവില്‍ തിരികെ അടയ്ക്കാം.

മുദ്ര ലോണ്‍ മൂന്നു വിധം

മുദ്ര ലോണ്‍ മൂന്നു വിധം

50000 രൂപ വരെയുള്ള ശിശു ലോണ്‍, 50000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള കിഷോര്‍ ലോണ്‍, 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള തരുണ്‍ ലോണ്‍ എന്നിങ്ങനെ മൂന്ന് വിധമാണ് മുദ്രാ ലോണ്‍. ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, വ്യാപാര-വാണിജ്യ മേഖല എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം സംരംഭകര്‍ക്കാണ് മുദ്രാ ലോണ്‍ ലഭ്യമാവുക. കൂടാതെ ഡയറി ബിസിനസ് മീന്‍ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പട്ട് വ്യവസായം മുതലായ വയ്ക്കും മുദ്രാ ലോണ്‍ ലഭ്യമാണ്.

 

Read more about: loan narendra modi
English summary

Mudra loan project ; reached third year successfully

Prime Minister Narendra Modi’s scheme to support small businesses and entrepreneurs has achieved its annual target for the third consecutive year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X