ദില്ലി: തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നുവെങ്കിലും വരുന്ന ജൂലൈ അഞ്ചിന് 2019ലെ യൂനിയന്‍ ബജറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പുതിയ ധനകാര്യമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന ബജറ്റില്‍ ആദായ നികുതിയിലുള്‍പ്പെടെ വന്‍ ഇളവുകളുണ്ടാവുമെന്നാണ് പ്രതീക്ഷ. ബജറ്റിലുണ്ടാവുമെന്ന ഏറെക്കുറെ ഉറപ്പുള്ള ചില കാര്യങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്.
ഡിജിറ്റര്‍ ഇടപാടുകള്‍ക്ക് ഊന്നല്‍
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്ക് യൂനിയന്‍ ബജറ്റില്‍ മുന്തിയ പരിഗണനയുണ്ടാവും. അവയിലൊന്നാണ് കാഷ് വിഡ്രോവല്‍ ടാക്സ്- അഥവാ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തിന് നികുതി. അക്കൗണ്ടില്‍ നിന്ന് കാഷായി പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി ഏര്‍പ്പെടുത്തുന്ന രീതി 2009ലെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഒരു ദിവസം പിന്‍വലിക്കുന്ന 10,000 രൂപയ്ക്ക് 0.1 ശതമാനം നികുതി ചുമത്തുന്നതായിരുന്നു പദ്ധതി. എന്നാല്‍ ഇത് മറ്റൊരു രീതിയില്‍ തിരികെ കൊണ്ടുവരാനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ നീക്കം. വര്‍ഷത്തില്‍ 10 ലക്ഷം തുകയില്‍ കൂടുതല്‍ പണമായി പിന്‍വലിക്കുന്നവര്‍ക്ക് നിശ്ചിത നിരക്കില്‍ നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം. പണം പിന്‍വലിക്കുന്നത് ഒഴിവാക്കി ഡിജിറ്റല്‍ ഇടപാട് രീതി പ്രോല്സിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇ-പെയ്മെന്റുകള്‍ക്ക് സബ്സിഡി
ഇതുപോലെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് പെയ്മെന്റുകള്‍ നടത്തുന്നവര്‍ക്ക് ഇളവുകള്‍ നല്കുന്ന പദ്ധതിയും പുതിയ യൂനിയന്‍ ബജറ്റിലുണ്ടാവും. വരുമാന നികുതി, ജിഎസ്ടി തുടങ്ങിയവ ഇ-പെയ്മെന്റ് മാര്‍ഗങ്ങളിലൂടെ അടയ്ക്കുന്നവര്‍ക്കാണ് നികുതി ഇളവ് നല്‍കുക. അതോടൊപ്പം കാഷായി നികുതി അടയ്ക്കുന്നത് നിരുല്‍സാഹപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
വരുമാന നികുതി സ്ലാബില്‍ മാറ്റം
ഏത് ബജറ്റിലും ആളുകള്‍ പ്രധാനമായും ഉറ്റുനോക്കുന്നത് വരുമാന നികുതി സ്ലാബുകളിലെ മാറ്റമാണ്. 2019ലെ ബജറ്റിലും അത്തരം മാറ്റങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നികുതി അടക്കേണ്ട വരുമാന പരിധി അഞ്ച് ലക്ഷം രൂപയാക്കുകയും ഏഴര ലക്ഷം രൂപ വരെയുള്ള സ്ലാബുകാര്‍ക്ക് 5 ശതമാനവും 7.5 മുതല്‍ 12 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും 2 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനവുമായി നികുതി നിരക്കില്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012ലെ ബജറ്റ് മുതല്‍ 10 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനം നികുതി നിരക്കാണ് തുടര്‍ന്നുവരുന്നത്. ഇത്തവണ ഇതിന് മാറ്റം വരുമെന്നാണ് കണക്കുകൂട്ടല്‍.
80 സി നികുതിയിളവ് പരിധി ഉയര്‍ത്തും
ഐടി ആക്ടിന്റെ 80സി വകുപ്പ് പ്രകാരം വരുമാന പരിധിയില്‍ നിന്ന് കുറവ് ചെയ്യുന്ന തുകയുടെ പരിധി ഇത്തവണ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശമ്പളക്കാര്‍ക്ക് വലിയ ആശ്വാസമാവുന്ന തീരുമാനമായിരിക്കുമിത്. 80 സി പ്രകാരമുള്ള നികുതിയിളവ് പരിധി മൂന്ന് ലക്ഷമാക്കി വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഭവന വായ്പ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ നികുതിയില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാന്‍ ഇത് സഹായകമാവും.
വീട് വാങ്ങുന്നവര്‍ക്ക് നികുതിയിളവ്
എല്ലാവര്ക്കും വീട് എന്നതാണ് പുതിയ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കൂടുതല്‍ വിപുലീകരിച്ച് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വലിയ നികുതിയിളവുകള്‍ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ 2020 മാര്‍ച്ച് 31 വരെ നീട്ടിനല്‍കിയ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം പദ്ധതിക്ക് കൂടുതല്‍ സമയം അനുവദിക്കാനും സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
