സ്വര്‍ണ വില കുത്തനെ കുതിച്ചുയരുന്നു. സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാം സ്വർണത്തിന് 3,180 രൂപയും പവന് 25,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ വർഷത്തെ മാത്രമല്ല ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. വീണ്ടും സ്വർണ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ.
ഇന്നലത്തെ വില
ഈ മാസം തുടക്കം മുതൽ സ്വർണ വില ഉയർന്നിരുന്നെങ്കിലും ഇന്നലെ വില കുത്തനെ ഉയരുകയായിരുന്നു. പവന് 560 രൂപ കൂടി 25120 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച് 3140 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഫെബ്രുവരി 20 നാണ് ഇതിന് മുന്‍പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്. ജൂണിലെ ഏറ്റവും കുറഞ്ഞ വില പവന് 24080 രൂപയാണ്. ജൂൺ മൂന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ആഗോള വിപണിയിലെ വില
ആഗോള വിപണിയില്‍ സ്വർണ വില കുതിച്ചുയർന്നതിനെ തുടർന്നാണ് ആഭ്യന്ത വിപണിയിലും വില ഉയർന്നത്. ഇന്നലെ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളർ കൂടിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണത്തിന് 60.70 ഡോളറാണ് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,405.30 ഡോളറാണ് ഇന്നത്തെ നിരക്ക്. ബുള്ളിയൻ 0.8 ശതമാനം ഉയർന്ന് 1,398.94 ഡോളറിലെത്തി. 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
യുഎസ് ഫെഡറൽ റിസർവ്
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ ഉടൻ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതോടെ സ്വർണ വിപണി കുതിച്ചുയർന്നത്. ബുധനാഴ്ച്ച പ്രഖ്യാപിച്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റമില്ലെങ്കിലും അടുത്ത മാസം പലിശ നിരക്കിൽ കുറവ് വരുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. നിലവിലെ ഫെഡറൽ റിസർവ് പലിശ നിരക്ക് 2.25% ആണ്. ഇതേ നിരക്ക് തുടരുന്നതിനായി ഫെഡറൽ റിസർവ് കമ്മിറ്റിയിലെ 10 പേരിൽ 9 പേരും വോട്ട് ചെയ്തിരുന്നു.
ഇന്ത്യക്കാരുടെ സ്വർണഭ്രമം
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ മുന്‍ പന്തിയിലാണ് ഇന്ത്യ. നേരത്തേ വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും ആഭരണമായി ഉപയോഗിക്കാനും വേണ്ടിയായിരുന്നു സ്വര്‍ണം വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് പ്രധാന നിക്ഷേപം എന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണത്തെ കാണുന്നത്. കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ കിട്ടുന്ന ഒരു അവസരവും ഇന്ത്യക്കാര്‍ വിട്ടുകളയാറില്ല. എന്നാൽ സ്വർണ വില കുതിച്ചുയരുന്നതോടെ ആളുകൾക്ക് സ്വർണത്തോടുള്ള താത്പര്യം കുറയുമോയെന്നാണ് വ്യാപാരികളുടെ ആശങ്ക.
സ്വർണ നിക്ഷേപം
ആഭരണങ്ങൾ അണിഞ്ഞു നടക്കാൻ മാത്രമല്ല, മികച്ച ഒരു നിക്ഷേപം മാർഗം കൂടിയാണ് സ്വർണം. ലോകമെമ്പാടും സ്വർണ നിക്ഷേപം ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് കണക്കാക്കുന്നത്. നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ച് സ്വർണം നമ്മുടെ കൈയിൽ തന്നെ ലഭിക്കും എന്നതാണ് സ്വർണത്തിന്റെ പ്രത്യേകത. മറ്റ് നിക്ഷേപ മാർഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയും വേഗം പണമാക്കി മാറ്റാമെന്നതും സ്വർണത്തിന്റെ പ്രത്യേകതയാണ്.
malayalam.goodreturns.in
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
