ആഗോള വിപണിയിലെ പ്രതിസന്ധികളെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകളിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. സെൻസെക്സ് 71.53 പോയിൻറ് കുറഞ്ഞ് 39,122.96 ലും നിഫ്റ്റി 24.40 പോയിൻറ് കുറഞ്ഞ് 11,699.70 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾകാപ്പ് സൂചികകൾ 0.4 ശതമാനം വീതം കുറഞ്ഞു. യുപിഎൽ, യെസ് ബാങ്ക്, എം ആൻഡ് എം, ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ്, ടിസിഎസ് എന്നിവയാണ് നിഫ്റ്റിയിലെ മികച്ച 50 ഓഹരികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
എന്നാൽ ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഒഎൻജിസി, ഐഷർ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, വേദാന്ത എന്നിവ 2 മുതൽ 3 ശതമാനം വരെ ഇടിഞ്ഞു. റിലയൻസ് പവർ, പിസി ജ്വല്ലർ, ഐഎഫ്‌സിഐ, ഗ്ലെൻമാർക്ക് ഫാർമ, മഹാനഗർ ഗ്യാസ്, ഐജിഎൽ, ഗുജറാത്ത് ഗ്യാസ്, മദർസൺ സുമി, കാഡില ഹെൽത്ത് കെയർ, എഡൽവീസ് ഫിനാൻഷ്യൽ, ഡിഷ് ടിവി തുടങ്ങിയ ഓഹരികൾ 3 മുതൽ 12 ശതമാനം വരെ ഇടിഞ്ഞു.

എന്നാൽ ജെയിൻ ഇറിഗേഷൻ, എച്ച്ഡിഐഎൽ, ഡിഎച്ച്‌എഫ്‌എൽ, സീ മീഡിയ, ഭെൽ, എൻബിസിസി എന്നിവ 3 മുതൽ 14 ശതമാനം ഉയർന്നു. എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഓഹരികൾ 2 ശതമാനം ഉയർന്ന് 713.80 രൂപയിലെത്തി. 52 ആഴ്ച്ചകൾക്കിടയിലെ ഏറ്റവും മികച്ച നേട്ടമാണിത്. വരുന്ന സൈക്കിളുകളിലുടനീളം എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നുവെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് ഈ നേട്ടം.
malayalam.goodreturns.in
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
