രാജ്യത്ത് ബാങ്ക് ലോണുകള്‍ തിരിച്ചടയ്ക്കാനുളള സാഹചര്യമുണ്ടായിട്ടും കുടിശ്ശിക വരുത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കേന്ദ്ര ധനകാര്യവകുപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ ഇത്തരത്തില്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനവാണുണ്ടായിട്ടുളളത്. ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കവെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019 മാര്‍ച്ച് വരെയുളള കണക്കനുസരിച്ച് ലോണ്‍ തിരിച്ചടക്കാത്തവരുടെ എണ്ണം 8582 ആണ്. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാനാണ് ബാങ്കുകള്‍ക്കും മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ നല്കിയിട്ടുളള നിര്‍ദേശം. ഇവര്‍ക്ക് പുതിയ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും വ്യവസ്ഥയുണ്ട്.
2014-15 കാലയളവു മുതല്‍ ഇത്തരത്തില്‍ വായ്പ തിരിച്ചടക്കാത്തരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിട്ടുളളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015-16 ല്‍ ഇത് 6,575 ഉം 2016-17ല്‍ 7,079, 2017-18 ല്‍ 7,535 ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ ഇത്തരക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് 7,654 കോടി രൂപ വീണ്ടെടുത്തിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകളുടെ കണക്കനുസരിച്ച് 8121 കേസുകളിലായി റിക്കവറി സ്യൂട്ടുകളും 2915 കേസുകളില്‍ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായ്പകള്‍ തിരിച്ചടക്കാതെ നിയമവ്യസ്ഥയ്ക്കെതിരെ നിലകൊളളുന്നവര്ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതോടൊപ്പം നിശ്ചിത സമയത്തിനുളളളില് വായ്പ്പത്തുക വീണ്ടെടുക്കുകയും വേണം. ബാങ്കുകളിലെ കിട്ടാക്കടത്തിന്റെ തോത് വന്‍തോതില്‍ കൂടുന്ന സാഹചര്യത്തില്‍ 2018 ലെ ഇക്കണോമിക് ഡിഫെന്റേഴ്സ് ആക്ട് അനുസരിച്ച് ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനും കര്‍ശന നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. 50 കോടി രൂപയിലധികം വായ്പാ കുടിശ്ശിക വരുത്തിയവരുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനും അത്തരത്തിലുളള കമ്പനികളുടെ ഡയറക്ടര്‍മാരുടെയും പ്രമോട്ടര്‍മാരുടെയും പാസ്പോര്‍ട്ടുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ ശേഖരിക്കാനും പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
