ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ 2000ത്തിലേറെ വ്യാജ ആപ്പുകള്‍; തട്ടിപ്പിനിരയാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്...

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ ലഭിക്കുന്ന ആപ്ലിക്കേഷനുകളെല്ലാം ഒറിജിനലാണെന്നാണ് പൊതുധാരണ. എന്നാല്‍ പ്ലേസ്‌റ്റോറിനെ കണ്ണടച്ച് വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. ഗൂഗള്‍ പ്ലേസ്റ്റോറിലെ ചുരുങ്ങിയത് 2040 ആപ്ലിക്കേഷനുകളെങ്കിലും വ്യാജമാണെന്നാണ് പുതിയ കണ്ടെത്തല്‍. രണ്ടു വര്‍ഷമെടുത്ത് യൂനിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയും ഡാറ്റാ61-സിഎസ്‌ഐആര്‍ഒയും സംയുക്തമായി നടത്തിയ പഠനമാണ് ഗൂഗ്ള്‍ പ്ലോസ്‌റ്റോറിലെ വ്യാജന്‍മാരെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

സ്വന്തമായി വാഹനമുണ്ടോ? എങ്കിൽ തീർച്ചയായും അറിയണം ഇക്കാര്യത്തെക്കുറിച്ച്, നേട്ടങ്ങൾ നിരവധി

അപരന്‍മാര്‍ കൂടുതല്‍ ഗെയിം ആപ്പുകള്‍ക്ക്
 

അപരന്‍മാര്‍ കൂടുതല്‍ ഗെയിം ആപ്പുകള്‍ക്ക്

ഗൂഗ്ള്‍ പ്ലേസ്റ്റോറിലെ 26 ലക്ഷം ആപ്ലിക്കേഷനുകള്‍ പഠിച്ച ശേഷമാണ് സൈബര്‍ സുരക്ഷാ വിഭാഗം ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ടെംപ്ള്‍ റണ്‍, ഫ്രീ ഫ്‌ളോ, ഹില്‍ ക്ലൈമ്പ് റൈസിംഗ് തുടങ്ങിയ ഗെയിം ആപ്പുകളുടെ അപരന്‍മാരാണ് ഇവയിലേറെയും. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ എളുപ്പത്തില്‍ കബളിപ്പിക്കാന്‍ ഈ ആപ്പുകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍.

അക്കൗണ്ടില്‍ നിന്ന് പണം പോകും

അക്കൗണ്ടില്‍ നിന്ന് പണം പോകും

ഗൂഗ്ള്‍ പ്ലേസ്റ്റോറിലെ വ്യാജ ആപ്പുകളില്‍ പലതും വൈറസുകള്‍ അടങ്ങിയവയാണെന്നും പഠനത്തില്‍ വ്യക്തമാവുകയുണ്ടായി. ചില ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ചോദിക്കുന്ന പെര്‍മിഷനുകളില്‍ ഉപഭോക്താവിന്റെ രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. അക്കൗണ്ട് വിവരങ്ങളും മറ്റും ചോര്‍ത്തി പണം തട്ടുകയുള്‍പ്പെടെയുള്ള ഗൂഢ ലക്ഷ്യങ്ങളാണ് ഇവയ്ക്കു പിന്നിലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

നുഴഞ്ഞു കയറുക എളുപ്പം

നുഴഞ്ഞു കയറുക എളുപ്പം

ഗൂഗ്ള്‍ പ്ലേസ്റ്റോര്‍ പോലുള്ള ഓപ്പണ്‍ ആപ്പ് സംവിധാനത്തിലേക്ക് വ്യാജ അക്കൗണ്ടുകള്‍ക്ക് നുഴഞ്ഞുകയറാന്‍ എളുപ്പമാണെന്നും യൂനിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു. മാല്‍വെയര്‍ അടങ്ങിയവ ഉള്‍പ്പെടെയുള്ള അപകടകരമായ ആപ്ലിക്കേഷനുകളെ കണ്ടെത്താനും പ്രതിരോധിക്കാനും ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ കുറ്റമറ്റ സംവിധാനങ്ങളില്ല. ഉപഭോക്താക്കളെ അപകടത്തിലാക്കുന്ന ഇത്തരം ആപ്പുകള്‍ക്ക് അതുകൊണ്ടു തന്നെ പ്ലേസ്റ്റോറില്‍ കയറിപ്പറ്റാന്‍ പ്രയാസമില്ല.

വ്യാജന്‍മാരില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?

വ്യാജന്‍മാരില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?

വ്യാജന്‍മാരുടെ ഹാക്കിംഗില്‍ നിന്ന് രക്ഷനേടാന്‍ ചുല മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണെന്നും പഠനം വ്യക്തമാക്കുന്നു. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആപ്പ് ഏത് രാജ്യങ്ങളിലും ഏത് പ്ലാറ്റ്‌ഫോമിലുമാണ് ഔദ്യോഗികമായി റിലീസ് ചെയ്തത് എന്ന് മുന്‍ കൂട്ടി മനസ്സിലാക്കുകയാണ് ഇവയില്‍ പ്രധാനം. കാരണം പ്രശസ്തമായ പല ആപ്പുകളുടെ വ്യാജന്‍മാര്‍ ഇറങ്ങുന്നത് അവ റിലീസ് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിലാണ്.

ഏതൊക്കെ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്?

ഏതൊക്കെ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്?

നിങ്ങള്‍ക്ക് ആവശ്യമുള്ള ആപ്പ് ഏത് പ്ലാറ്റ്‌ഫോമിലാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത് എന്ന കാര്യം കൂടി അറിയണം. കാരണം ചിലപ്പോള്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഒരേ സമയത്ത് ആപ്പുകള്‍ ഇറങ്ങിയെന്നു വരാം. അല്ലാതെ ഏതെങ്കിലും ഒരു പ്ലാറ്റ്‌ഫോമില്‍ മാത്രം ഇറങ്ങാനും സാധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ ഔദ്യോഗികമായി റിലീസ് ചെയ്യാത്ത പ്ലാറ്റ്‌ഫോമില്‍ വ്യാജന്മാരായിരിക്കും നിങ്ങളെ കാത്തിരിക്കുന്നുണ്ടാവുക.

വിശദാംശങ്ങള്‍ വായിച്ചറിയുക

വിശദാംശങ്ങള്‍ വായിച്ചറിയുക

ആപ്പിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ മനസ്സിലാക്കുകയും അതിന്റെ ലഭ്യമായ മെറ്റാഡാറ്റ പരിശോധിക്കുകയും ചെയ്യുക. അതില്‍ ഡെവലപ്പറുടെ വിവരങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം, പുറത്തിറക്കിയ തീയതി, അതേക്കുറിച്ച് ഉപഭോക്താക്കള്‍ എഴുതിയ റിവ്യൂ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയിരിക്കും. ഇവ പരിശോധിക്കുന്നത് ആപ്പ് വ്യാജനോ ഒറിജിനലോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായകമാവും.

ആപ്പ് സ്‌റ്റോറുകള്‍ ഒഫീഷ്യലാണോ?

ആപ്പ് സ്‌റ്റോറുകള്‍ ഒഫീഷ്യലാണോ?

ഔദ്യോഗിക ആപ്പ് സ്‌റ്റോറുകളില്‍ നിന്ന് മാത്രം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓണ്‍ലൈനില്‍ സേര്‍ച്ച് ചെയ്‌തെടുക്കുന്ന ആപ്പുകളില്‍ പലതും വ്യാജന്‍മാരാവാന്‍ സാധ്യത ഏറെയാണ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എന്തൊക്കെ പെര്‍മിഷനുകളാണ് ആവശ്യപ്പെടുന്നത് എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. ആപ്പിന്റെ ഉപയോഗവുമായി ബന്ധമില്ലാത്ത രഹസ്യ വിവരങ്ങളിലേക്ക് പ്രവേശനാനുമതി ചോദിക്കുന്ന ആപ്പുകള്‍ അപകടകാരികളാവാന്‍ സാധ്യതയേറെയാണ്. മൊബൈലിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യുന്നതും വ്യാജന്‍മാരെ തടയാനുള്ള എളുപ്പവഴിയാണ്.

English summary

beware of fake apps in play store

beware of fake apps in play store
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X