ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. ജപ്പാനിലെ ഒസാക്കയാണ് ഉച്ചകോടിയുടെ വേദി. 28,29 തീയ്യതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തുടങ്ങി വിവിധ ലോകനേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. അതേസമയം ഒസാക്കയില്‍ മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വ്യാപാരവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിലപാടുകള്‍ ശക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന തീരുവ അംഗീകരിക്കാനാകില്ലെന്നും ഇത് കുറയ്ക്കേണ്ടതാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുളള പ്രത്യേക പരിഗണനകള്‍ ജൂണ്‍ ഒന്നിന് അമേരിക്ക പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് അമേരിക്കയില്‍ നിന്നുളള 28 ഉത്പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. ഇതിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയിരുന്നു. മോദിയുമായും ദേശീയ സുരക്ഷാ ഉദേഷ്ടാവ് അജിത്ത് ഡോവല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായും ഇദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ മോദി-ട്രംപ് കൂടിക്കാഴ്ച ഏറെ നിര്‍ണായകമായിരിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മോദിയും ട്രംപും തമ്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഒസാക്കയിലേത്. നേരത്തെ മോദിയുടെ വിജയവിവരമറിഞ്ഞ് ടെലഫോണിലൂടെ തന്റെ ആശംസകള്‍ ട്രംപ് അറിയിച്ചിരുന്നു. മോദിയുടെ ആറാമത്തെ ജി 20 ഉച്ചകോടിയാണിത്. സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിരവികസന ലക്ഷ്യങ്ങള്‍, ആഗോളഭീകരവാദം എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകള്‍. 2022ല്‍ ജി 20 ഉച്ചകോടിയുടെ ആതിഥേയരാകാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ഒസാക്ക ഉച്ചകോടി ഏറെ പ്രാധാന്യമുളളതാണെന്ന് ജപ്പാനിലെക്ക് പുറപ്പെടും മുമ്പ് മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications