ദില്ലി: വിദേശ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തി. പെയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ (പിഎസ്ഒ) പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് 2018 ഏപ്രിലില്‍ ഇറക്കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് ബുധനാഴ്ച ആര്‍ബിഐ പുറത്തിറക്കിയത്.
പെയ്മെന്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഇന്ത്യയില്‍ മാത്രമേ സൂക്ഷിക്കാവൂ എന്ന് ആര്‍ബിഐ വ്യക്തമാക്കി. വിദേശത്ത് വച്ച് പ്രോസസ് ചെയ്യപ്പെടുന്ന ഇടപാടുകളാണെങ്കില്‍ 24 മണിക്കൂറിനകം അവ ഇന്ത്യയില്‍ എത്തിച്ച് സൂക്ഷിച്ചുവയ്ക്കണമെന്നും ആര്‍ബിഐ പറയുന്നു. ഇടപാട് നടക്കുന്ന വിദേശരാജ്യത്തെ കംപ്യൂട്ടറില്‍ നിന്ന് ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുകയും വേണം.

2018ലെ ഉത്തരവില്‍ പെയ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആറു മാസത്തിനകം ഇന്ത്യയിലെത്തിച്ച് സൂക്ഷിക്കണമെന്നായിരുന്നു ആര്‍ബിഐയുടെ നിര്‍ദ്ദേശം. ആര്‍ടിജിഎസ്, നെഫ്റ്റ്, എന്‍പിസിഐ തുടങ്ങിയ പെയ്മെന്റ് രീതികള്‍ ഉപയോഗിച്ച് ഇടപടാകുള് നടത്തുന്ന എല്ലാ ബാങ്കുകള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാണെന്നും ആര്‍ബിഐ വ്യക്തമാക്കി.
അതേസമയം, വിദേശ രാജ്യങ്ങളിലെ ഉപഭോക്താവുമായി നടക്കുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഒരു പകര്‍പ്പ് ആവശ്യമെങ്കില്‍ വിദേശ രാജ്യങ്ങളില്‍ സൂക്ഷിക്കാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഉപഭോക്തൃ തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളില്‍ ആവശ്യമെങ്കില്‍ ഇന്ത്യയില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ വിദേശസ്ഥാപനങ്ങള്‍ക്ക് നല്‍കാവുന്നതാണ്.
പണമിടപാട് നടത്തുന്ന വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍, ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ക്കു പുറമെ പണം അയക്കുന്നയാളിന്റെയും സ്വീകരിക്കുന്നയാളിന്റെയും അക്കൗണ്ട് വിവരങ്ങള്‍, ഒടിപി, പിന് നമ്പര്‍, പാസ്വേഡ് തുടങ്ങിയ അതീവ പ്രധാനമായ വിവരങ്ങളും ഈ രീതിയില്‍ രാജ്യത്തിനു പുറത്ത് സൂക്ഷിക്കാന്‍ പാടില്ലാത്തവയാണെന്നും ആര്‍ബിഐ വ്യക്തമാക്കി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
