റേഷൻ കടയിൽ പോയി കാത്തു നിൽക്കേണ്ട, റേഷൻ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കുന്ന സംവിധാനം ഉടൻ നടപ്പിലാക്കാൻ പദ്ധതികളുമായി കേന്ദ്ര ഭക്ഷ്യ വകുപ്പ്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും 65 വയസ്സിന് മുകളിൽ പ്രായമായവർക്കുമാണ് റേഷൻ വീട്ടിലെത്തിച്ച് നൽകുക. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി ഡാൻവേ റാവുസാഹിബ് ദാദറാവുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്രം. ഒരു സംസ്ഥാനവും ഇതുവരെ എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തങ്ങൾ
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഉത്തരവാദിത്തത്തിലാണ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (പിഡിഎസ്) പ്രവർത്തിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, വിഹിതം, ഗതാഗതം എന്നിവയുടെ ചുമതല കേന്ദ്ര സർക്കാരിനാണ്. എന്നാൽ യോഗ്യരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവർക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്യുകയും ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിപാലിക്കുന്നതും, ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതും ബന്ധപ്പെട്ട സംസ്ഥാന സർക്കാരാണ്.
ചർച്ചകൾ പുരോഗമിക്കുന്നു
ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ കഴിഞ്ഞ ദിവസം സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരെയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ), സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ അധികൃതരുമായി കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തിയിരുന്നു. റേഷൻ വീടുകളിലെത്തിക്കുന്നതും ചർച്ചാ വിഷയമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ചർച്ചയിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയാണ്.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ജോലി തേടിപ്പോകുന്ന പാവപ്പെട്ടവര്‍ക്കും ആശ്വാസമേകുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി. പൊതുവിതരണ സംവിധാനം വഴി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റേഷന്‍ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതായത് രാജ്യത്തിന്റെ ഏതു ഭാഗത്തുളള റേഷന്‍ കടകളില്‍ നിന്നും ഉപഭോക്താവിന്റെ ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കാം.
ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കും
ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇതിനായി എല്ലാ പൊതുവിതരണ കേന്ദ്രങ്ങളിലും പിഒഎസ് (പോയിന്റ് ഓഫ് സെയില്‍ ) യന്ത്രങ്ങള്‍ സ്ഥാപിക്കും. ഇതുവഴി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ഒന്നില്‍ക്കൂടുതല്‍ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നേടുന്നതിന് തടയിടാനും ഇതുവഴി സാധിക്കും.
malayalam.goodreturns.in
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications