ദില്ലി: ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുള്ള സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്. കര്‍ണാടയും ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കേരളം ആദ്യ പത്തില്‍ ഇടംനേടിയെങ്കിലും ഒന്‍പതാം സ്ഥാനത്ത് മാത്രമാണ് അതിനുള്ളത്. ആദ്യ പത്തില്‍ കേരളത്തിന്റെയും പിറകില്‍ പത്താമതായാണ് പശ്ചിമബംഗാളിന്റെ സ്ഥാനം.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിന്റെ അംഗീകാരമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ കണക്കുകള്‍ പരിഗണിച്ചാണിത്. 3,661 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമായാണ് മഹാരാഷ്ട്ര മുന്നിലെത്തിയത്. കര്‍ണാടകയില്‍ 2,847 ഉം ഡല്‍ഹിയില്‍ 2,552 ഉം അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഇന്ത്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പ് തലസ്ഥാനങ്ങളായി മുംബൈ, ബെംഗളൂരു നഗരങ്ങളും കണക്കാക്കപ്പെടുന്നു.

സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരിക്കുന്നത് യുപി, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ്. നാലാം സ്ഥാനത്തുള്ള യുപിയില്‍ 1,566 സ്റ്റാര്‍ട്ടപ്പുകളും അഞ്ചാമതെത്തിയ തെലങ്കാനയില്‍ 1,080ഉം ആറാമതുള്ള ഹരിയാനയില്‍ 1,052ഉം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണുള്ളത്.
ഈ സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളായ ഗുരുഗ്രാം, ഹൈദരാബാദ്, നോയിഡ തുടങ്ങിയ നഗരങ്ങളിലാണ് പ്രധാന സ്റ്റാര്‍ട്ടപ്പുകളും ടെക്നോളജി കമ്പനികളുമായ സൊമാറ്റോ, പേടിഎം, ഒയോ, മാപ്മൈജിനോം, ഓസോണ്ടോല് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദാവട്ടെ ഇന്ത്യയിലെ പ്രധാന സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-ഹബ്ബിന്റെ കേന്ദ്രവുമാണ്.
തമിഴ്നാട്ടില്‍ 1,004ഉം ഗുജറാത്തില്‍ 985ഉം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 19,351 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിന്റെ അംഗീകാരമുള്ളത്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാനമന്ത്രി 2016 ജനുവരിയില്‍ ലോഞ്ച് ചെയ്ത സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി വഴി സാമ്പത്തിക സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
