ജിഎസ്ടി രണ്ടാം വാര്‍ഷികത്തില്‍ പുതിയ പരിഷ്‌ക്കാരങ്ങളുമായി സര്‍ക്കാര്‍; ടാക്‌സ് റിട്ടേണിലും കാഷ് ലെഡ്ജറിലും മാറ്റങ്ങള്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പരോക്ഷ നികുതിയുടെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പരിഷ്‌ക്കാരമായ ചരക്ക് സേവന നികുതി (ജി.എസ്.ടി.) നിലവില്‍ വന്നതിന്റെ രണ്ടാംവാര്‍ഷികം തിങ്കളാഴ്ച ആഘോഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പുതിയ നിരവധി പരിഷ്‌ക്കാരങ്ങള്‍ അവതരിപ്പിക്കും. പുതിയ റിട്ടേണ്‍ സമ്പ്രദായം, കാഷ് ലെഡ്ജറിലെ മാറ്റം, ഏക റീഫണ്ട് മെക്കാനിസം തുടങ്ങി നിരവധി പരിഷ്‌ക്കാരങ്ങളാണ് തിങ്കളാഴ്ച നടക്കുന്ന നിര്‍ണായക യോഗത്തില്‍ കേന്ദ്ര ധനകാര്യ കൊണ്ടുവരുന്നത്.

 

നാഗ്പൂരില്‍ നാരങ്ങ വിറ്റു നടന്ന പ്യാരെ ഖാന്‍ ഇന്ന് 400 കോടിയുടെ ബിസിനസ് ഉടമയാണ്

പുതിയ റിട്ടേണ്‍ സമ്പ്രദായം ജൂലൈ ഒന്നു മുതല്‍

പുതിയ റിട്ടേണ്‍ സമ്പ്രദായം ജൂലൈ ഒന്നു മുതല്‍

പുതുക്കിയ നികുതി റിട്ടേണ്‍ സമ്പ്രദായം ജിഎസ്ടിയുടെ രണ്ടാംവാര്‍ഷിക ദിനമായ ജൂലൈ ഒന്നു മുതല്‍ പരിക്ഷണാര്‍ഥത്തില്‍ നടപ്പിലാക്കാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. തുടര്‍ന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാക്കും. ചെറുകിട നികുതി ദായകര്‍ക്കായി സഹജ്-സുഗം റിട്ടേണ്‍ രീതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

 കാഷ് ലെഡ്ജര്‍ സമ്പ്രദായത്തില്‍ മാറ്റം

കാഷ് ലെഡ്ജര്‍ സമ്പ്രദായത്തില്‍ മാറ്റം

നിലവിലെ കാഷ് ലെഡ്ജര്‍ രീതിയിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുപ്രകാരം കാഷ് ലെഡ്ജറില്‍ നേരത്തേയുണ്ടായിരുന്ന 20 ഹെഡ്ഡുകള്‍ ചുരുക്കി അഞ്ച് പ്രധാന ഹെഡ്ഡുകളാക്കി പരിമിതപ്പെടുത്തും. നികുതി, പലിശ, പിഴ, ഫീസ്, മറ്റുള്ളവ എന്നിവയ്ക്കായി ഒരു കാഷ് ലെഡ്ജര്‍ മാത്രമേ ഇനിയുണ്ടാകൂ.

റീഫണ്ട് ഒരിടത്തു മാത്രം

റീഫണ്ട് ഒരിടത്തു മാത്രം

നിലവില്‍ ജിഎസ്ടി റീഫണ്ടിനുള്ള വിവിധ രീതികള്‍ ഒഴിവാക്കി ഒറ്റ കേന്ദ്രത്തില്‍ അത് ക്രമീകരിക്കും. നിലവില്‍ സിജിഎസ്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, സെസ്സ് എന്നിങ്ങനെ നാല് ഇനത്തിലായി അനുവദിച്ചുവന്ന റീഫണ്ടുകള്‍ ഒരൊറ്റ കേന്ദ്രത്തില്‍ നിന്നാക്കി മാറ്റും. വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ ജിഎസ്ടി തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള അപ്പലറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കുകയെന്നതാണ് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു പ്രധാന പരിഷ്‌ക്കാരം.

 ജിഎസ്ടി നിലവില്‍വന്നത് 2017 ജൂണ്‍ 30ന്

ജിഎസ്ടി നിലവില്‍വന്നത് 2017 ജൂണ്‍ 30ന്

രാജ്യത്തെ പരോക്ഷ നികുതിയിലെ സുപ്രധാന ചുവടുവയ്പ്പായിരുന്നു 2017 ജൂണ്‍ 30ന് അര്‍ധരാത്രി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് പ്രഖ്യാപിച്ച ജിഎസ്ടി സമ്പ്രദായം. ജൂലൈ ഒന്നുമുതല്‍ അത് നിലവില്‍ വന്നു. അതുവരെയുണ്ടായിരുന്ന 17 ഇനം പരോക്ഷ നികുതികള്‍ അതോടെ ഇല്ലാതായി. ഒരു രാജ്യം ഒരൊറ്റ നികുതി എന്ന ആശയമാണ് ജിഎസ്ടി നടപ്പിലാക്കിയതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ വിഭാവന ചെയ്തത്.

വാര്‍ഷികാഘോഷ പരിപാടികള്‍

വാര്‍ഷികാഘോഷ പരിപാടികള്‍

ജിഎസ്ടിയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ദില്ലിയിലെ അംബേദ്കര്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സഹമന്ത്രി അനുരാഗ് താക്കൂര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സംസ്ഥാന നികുതി വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും ആഘോഷപരിപാടികളില്‍ പങ്കെടുക്കും. ചടങ്ങില്‍ ജിഎസ്ടി ഫോര്‍ എംഎസ്എംഇ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ജിഎസ്ടി വിജയകരമായ നടപ്പിലാക്കിയ ഉദ്യോഗസ്ഥര്‍ക്കുള്ള അനുമോദന പത്രവും പരിപാടിയില്‍ വിതരണം ചെയ്യും.

English summary

GST anniversary: Govt to introduce further reforms in GST

GST anniversary: Govt to introduce further reforms in GST
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X