ദില്ലി: ആര്‍ടിജിഎസ്, നെഫ്റ്റ് സമ്പ്രദായങ്ങളിലൂടെയുള്ള ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്ക് ഇന്നു മുതല്‍ സര്‍വീസ് ചാര്‍ജ് കുറയും. ആര്‍ടിജിഎസ്, നെഫ്റ്റ് ബാങ്കുകളുടെ പക്കല്‍ നിന്ന് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയ റിസര്‍വ് ബാങ്കിന്റെ നടപടി പ്രാബല്യത്തില്‍ വന്നതോടെയാണിത്. ഇനി ബാങ്കുകള്‍ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്ക് ഈടാക്കുന്ന തുക മാത്രമേ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരികയുള്ളൂ. ബാങ്കുകള്‍ ഈ ചര്‍ജ് ഒഴിവാക്കി നല്‍കണമെന്ന് ആര്‍ബിഐ അഭിപ്രായപ്പെട്ടിരുന്നു.
രണ്ടു ലക്ഷം രൂപ വരെയുള്ള ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്കാണ് നാഷനല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ അഥവാ നെഫ്റ്റ് സംവിധാനം ഉപയോഗിക്കുന്നത്. വലിയ തുകകള്‍ തല്‍സമയം ചെയ്യുന്നതിനായുള്ള രീതിയാണ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് അഥവാ ആര്‍ടിജിഎസ്. നിലവില്‍ എസ്ബിഐ ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെ നെഫ്റ്റ് ഇടപാടുകള്‍ക്ക് ഈടാക്കുന്നുണ്ട്. അഞ്ചു രൂപ മുതല്‍ 50 വരെയാണ് ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് ചാര്‍ജ്.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസ് ചാര്‍ജ് ഒഴിവാക്കാനുള്ള ആര്‍ബിഐയുടെ നടപടിയെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് ചെയര്മാന് സുനില്‍ മേത്ത പറഞ്ഞു. അതേസമയം, ആര്‍ബിഐ സര്‍വീസ് ചാര്‍ജ് എടുത്തുകളഞ്ഞെങ്കിലും ബാങ്കുകള്‍ അത് ഒഴിവാക്കിയിട്ടില്ല. ബാങ്കുകള്‍ വിവിധ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ പുനപരിശോധിക്കാന്‍ ആര്‍ബിഐ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് സിഇഒ വി ജി കണ്ണന് ആയിരിക്കും കമ്മിറ്റിയുടെ തലവന്‍. എടിഎം ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അവയ്ക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ എടുത്തുകളയണമെന്ന ആവശ്യവും ശക്തമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
