ദില്ലി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി ജൂണിലെ ജിഎസ്ടി വരുമാനം. തുടര്‍ച്ചയായ മൂന്നു മാസം ഒരു ലക്ഷം കോടി കടന്ന ശേഷമാണ് ജൂണില്‍ ജിഎസ്ടി വരുമാനം അതിനു താഴേക്കു പോയത്. ജൂണ്‍ മാസത്തിലെ ജിഎസ്ടി വരുമാനം 99,939 കോടി രൂപയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു. മെയ് മാസത്തില്‍ 1,00,289 കോടി രൂപ ജിഎസ്ടി വരുമാനമായി ലഭിച്ച സ്ഥാനത്താണിത്.
ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 2020 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി പ്രതിമാസ ജിഎസ്ടിയായി 1.14 ലക്ഷം കോടി രൂപ ലഭിക്കണമെന്നാണ് കണക്കാക്കപ്പെടുന്നത്. ജിഎസ്ടി നടപ്പിലാക്കിയ ശേഷം ആദ്യമായി കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ അത് ഒരു ലക്ഷം കോടി കവിഞ്ഞത് സര്‍ക്കാരിന് വലിയ ആശ്വാസമായിരുന്നു. അതിനിടയിലാണ് ജൂണില്‍ പുതിയ തിരിച്ചടിയുണ്ടായിരിക്കുന്നത്.

ജൂണ്‍ മാസം ജിഎസ്ടിയായി ലഭിച്ച 99,939 കോടി രൂപയില്‍ സെന്‍ട്രല്‍ ജിഎസ്ടി (സിജിഎസ്ടി) 18,366 കോടിയും സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) 25,343 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ഇനത്തില്‍ 47,772 കോടി രൂപയും പിരിച്ചെടുക്കാനായി. സെസ് ഇനത്തില്‍ 8,457 കോടി രൂപയാണ് ലഭിച്ചത്. സ്റ്റേറ്റ് ജിഎസ്ടി ഒഴികെയുള്ളവയില്‍ കഴിഞ്ഞ മാസത്തെക്കാള്‍ വര്‍ധനവുണ്ടായപ്പോള്‍ എസ്ജിഎസ്ടിയില്‍ 900 കോടിയോളം കുറവുണ്ടായതാണ് ജൂണില്‍ തിരിച്ചടിയായത്.
മെയ് മാസം ജിഎസ്ടിയായി ലഭിച്ച 1,00,289 കോടി രൂപയില്‍ സിജിഎസ്ടി 17,811 കോടിയും എസ്ജിഎസ്ടി 24,462 കോടിയും ഐജിഎസ്ടി 49,891 കോടിയും ജിഎസ്ടി സെസ് 8,125 കോടി രൂപയുമായിരുന്നു. 2017 ജൂലൈയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതല്‍ തുക നികുതിയിനത്തില്‍ ലഭിച്ചത്. 1.13 ലക്ഷം കോടി രൂപയായിരുന്നു അത്. മാര്‍ച്ചില്‍ ഇത് 1,06,577 കോടി രൂപയായിരുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തില്‍ 4.52 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ധനകാര്യമന്ത്രാലയം അറിയിച്ചു. 2018-19ലെ ശരാശരി പ്രതിമാസ ജിഎസ്ടിയെക്കാള്‍ 1.86 ശതമാനം കൂടുതലാണ് കഴിഞ്ഞ ജൂണിലേതെന്നും മന്ത്രാലയം വ്യക്തമാക്കി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications