ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനായി റിലയന്‍സിന്റെ 1,500 കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്താരാഷ്ട്ര നിലവാരത്തിലുളള വിദ്യാഭ്യാസം ഉറപ്പുവരുത്താനായി റിലയന്‍സ് ആരംഭിക്കുന്ന യൂണിവേഴ്‌സിറ്റിയായ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനായി 1,500 കോടി രൂപ ചെലവഴിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേന്ദ്ര സര്‍ക്കാരിന്റെ എംപവേര്‍ഡ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയെ അറിയിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തന പുരോഗതി ലക്ഷ്യമിട്ട് രണ്ട് വര്‍ഷത്തേക്കാണ് തുക വകയിരുത്തുന്നത്. യൂണിവേഴ്‌സിറ്റി തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാലതാമസത്തിലെ അതൃപ്തി കമ്മിറ്റി ജിയോ സംഘത്തെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.

 ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനായി റിലയന്‍സിന്റെ 1,500 കോടി രൂപ

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ്, അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റികളുമായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള സംഘം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പെ തന്നെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് 2018ല്‍ കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠപദവി നല്‍കിയിരുന്നു. ഇത് പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 4 ബാങ്കുകള്‍ക്ക് ആര്‍ബിഐ പിഴ ചുമത്തി കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 4 ബാങ്കുകള്‍ക്ക് ആര്‍ബിഐ പിഴ ചുമത്തി

റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ആണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകര്‍. 2020 ഒക്ടോബറോടെ ഉദ്യോഗസ്ഥരുടെ നിയമനവും അക്കാദമിക് കാര്യങ്ങളുമെല്ലാം പൂര്‍ത്തിയാക്കും. 2021-22 അധ്യയനവര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ഫൗണ്ടേഷന്റെ പദ്ധതി. യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാഠ്യപദ്ധതികള്‍, അക്കാദമിക പരിപാടികള്‍, റിസര്‍ച്ച് അജന്‍ഡ എന്നിവയില്‍ ആഗോളതലത്തിലുളള പ്രാതിനിധ്യം ഉറപ്പിക്കാനും ശ്രമമുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ക്കായി ഗവേഷണത്തിന് പ്രത്യേക സൗകര്യമൊരുക്കാനാണ് പദ്ധതി. തുടക്കത്തില്‍ എഞ്ചിനീയറിങ്, പരിസ്ഥിതി ശാസ്ത്രം, സാഹിത്യം, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, മാനേജ്‌മെന്റ്, ഡിജിറ്റല്‍ മീഡിയ ആന്റ് ജേര്‍ണലിസം എന്നിവയില്‍ കോഴ്‌സുകള്‍ ലഭ്യമാക്കും. നവി മുംബൈയിലാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിക്കുന്നത്.

English summary

Reliance to invest 1500 crore in two years for Jio institute

Reliance to invest 1500 crore in two years for Jio institute
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X