സാധാരണയായി ബജറ്റ് ദിനത്തിൽ മാർക്കറ്റുകൾ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. കഴിഞ്ഞ 21 ബജറ്റ് ദിന സെഷനുകളിൽ സെൻസെക്സ് ശരാശരി 3.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തെയെന്നാണ് ട്രേഡിംഗ് ഡാറ്റയുടെ വിശകലനത്തിൽ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഇന്നത്തെ വ്യാപാരത്തെ ബജറ്റ് കാര്യമായി ബാധിക്കാനിടയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യൻ VIX സൂചിക 13.53 ൽ ആണ് ഇന്നലെ അവസാനിച്ചിരിക്കുന്നത്. 1.2 ശതമാനത്തിന്റെ ഇടിവാണ് സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്തവണ ബജറ്റിൽ വ്യാപാരികൾ കാര്യമായ പ്രതീക്ഷ നൽകുന്നില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഓഹരി വിപണിയെ ബജറ്റ് പ്രഖ്യാപനം കാര്യമായി ബാധിക്കാനിടയില്ലെന്നും നിരീക്ഷകർ വ്യക്തമാക്കുന്നു. എന്നാൽ നികുതി സംബന്ധമായ കാര്യങ്ങളിൽ അനുകൂല നിലപാടുകളുണ്ടായാൽ വിപണിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാല്‍ വരാനിരിക്കുന്ന നയ നിലപാടുകളുടെ കാര്യത്തില്‍ അവ്യക്തത തുടരുന്നതിനാൽ മുന്നോട്ടുള്ള കുതിപ്പ് എത്രത്തോളമാണെന്ന് വിലയിരുത്താൻ ബുദ്ധിമുട്ടാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ചെറുകിട, ഇടത്തരം ബിസിനസുകൾക്കും മറ്റുമുള്ള കോർപ്പറേറ്റ് നികുതി കുറയ്ക്കാൻ ഇത്തവണത്തെ ബജറ്റിൽ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ചെറുകിട, ഇടത്തരം ഓഹരികള്‍ മികച്ച പ്രടനം നടത്താനിടയുണ്ട്. ഫിനാന്‍സ്, അടിസ്ഥാന സൗകര്യ മേഖല, രാസ വ്യവസായം, സിമെന്റ്, വ്യവസായാധിഷ്ഠിത ഉല്പന്നങ്ങള് എന്നിവ മെച്ചപ്പെട്ട പ്രകടനം നടത്താനിടയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
