രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദായനികുതി നല്കിയ ആളുകള്‍ക്ക് പ്രത്യേക ആദരവ് നല്‍കണമെന്ന് നിര്‍ദേശം. കേന്ദ്രബജറ്റ് അവതരണത്തിന് മുന്നോടിയായി വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഈ പരാമര്‍ശം. ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉയര്‍ന്ന നികുതി നല്കിയ വ്യക്തിയുടെ പേര് സ്ഥലത്തെ റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നല്‍കും.
ഇത്തരത്തില്‍ ഓരോ ജില്ലയിലെയും പത്തുപേരെയായിരിക്കും ഇതിനായി പരിഗണിക്കുക. വിമാനത്താവളങ്ങള്‍, ടോള്‍ ബൂത്തുകള്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. ആളുകള്‍ തങ്ങള്‍ക്ക് സമൂഹത്തിലുളള അന്തസ്സ് ഉയര്‍ത്തിക്കാട്ടാനായി ആര്‍ഭാടകരമായ ജീവിതരീതികള്‍ പിന്തുടരാറുണ്ട്. ഇതിനുപകരം ഒരു ജില്ലയില്‍ ഉയര്‍ന്ന നികുതി നല്കുന്ന പത്തുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നത് നികുതി വിധേയത്വം വര്‍ധിപ്പിക്കുമെന്നാണ് സാമ്പത്തിക സര്‍വ്വേ അവകാശപ്പെടുന്നത്.

സര്‍വ്വകലാശാലകള്‍, ആശുപത്രികള്‍, ട്രെയിനുകള്‍, സ്കൂളുകള്‍ എന്നിവയ്ക്കെല്ലാം കഴിഞ്ഞ പത്തുവര്‍ഷക്കാലം ഉയര്‍ന്ന നികുതി നല്‍കിയവരുടെ പേര് നല്കുന്ന കാര്യവും സര്‍വ്വേയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സമൂഹത്തിലെ അന്തസ്സ് ഉയര്‍ത്തിക്കാട്ടുക എന്നതിലുപരിയായി ആദരവ് നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സത്യസന്ധമായി നികുതി നല്‍കുന്നതിലൂടെ ആ വ്യക്തിത്വം ആദരിക്കപ്പെടുമെന്ന സന്ദേശവും സര്‍വ്വേ ഉയര്‍ത്തിക്കാട്ടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
