ദില്ലി: ആധാര്‍ ഭേദഗതി ബില്ലിന് ലോക്സഭ അംഗീകാരം നല്കി. പുതിയ ബില്ല് പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈല്‍ കണക്ഷന് എടുക്കാനും അധാര് നിര്‍ബന്ധമില്ല. അതേസമയം, താല്പര്യമുള്ളവര്ക്ക് ഇതിനായി ആധാര്‍ ഉപയോഗിക്കാം. ശബ്ദ വോട്ടെടുപ്പിലൂടെയാണ് ദി ആധാര്‍ ആന്റ് അതര്‍ ലോസ് (അമെന്റ്മെന്റ്) ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ ബില്ല്. ബില്ലിന് രാജ്യസഭ കൂടി അംഗീകാരം നല്‍കുന്നതോടെ അത് നിയമമാവും.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം
ആധാര്‍ ദുരുപയോഗം തടയുന്നതിനുള്ള കര്‍ശനമായ വ്യവസ്ഥകള്‍ പുതിയ ബില്ല് മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഉടമയുടെ അനുവാദത്തോടെയല്ലാതെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല. പേര്, അഡ്രസ്, പിതാവിന്റെ പേര്, ജനന തീയതി തുടങ്ങിയ അപകടകരമല്ലാത്ത വിവരങ്ങള്‍ മാത്രമാണ് ആധാര്‍ ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുക. മറിച്ച് ബയോമെട്രിക് വിവരങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
സ്വനങ്ങള്‍ നിഷേധിക്കപ്പെടില്ല
അതേസമയം, ഒരാള്‍ക്ക് ആധാറില്ലെന്നു കരുതി അയാള്‍ക്ക് എന്തെങ്കിലും സേവനം നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ബില്ല് വ്യക്തമാക്കുന്നുണ്ട്. ദേശീയ സുരക്ഷയുമായി ബാധിക്കുന്ന വിഷയങ്ങളിലും കോടതി നിര്‍ദ്ദേശാനുസരണവും മാത്രമേ ആധാറിലെ രഹസ്യ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
പിഴ ഒരു കോടി രൂപ വരെ
ആധാര്‍ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. നിയമലംഘകരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു കോടി രൂപ വരെയാണ് പിഴയിട്ടിരിക്കുന്നത്. അതോടൊപ്പം ജയില്‍ ശിക്ഷയും ലഭിക്കും. വ്യക്തികള്‍ നിയമവിരുദ്ധമായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവാണ് ശിക്ഷ ലഭിക്കും.
123 കോടി ജനങ്ങള്‍ക്ക് ആധാര്‍
രാജ്യത്തെ 123 കോടി ജനങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നതായും മന്ത്രി പറഞ്ഞു. ഇവയുടെ ദുരുപയോഗം തടയാന്‍ എല്ലാ സംവിധാനവും രാജ്യത്തുണ്ട്. ആധാര്‍ കാര്‍ഡ് വഴി 1.41 ലക്ഷം കോടി രൂപ ലാഭിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 4.23 കോടി രൂപയുടെ വ്യാജ എല്‍പിജി കണക്ഷനുകളും 2.98 കോടി രൂപയുടെ വ്യാജ റേഷന്‍ കാര്‍ഡുകളും നീക്കം ചെയ്യാനും ആധാര്‍ സഹായകമായി.
ദുരുപയോഗം തടയാന്‍ പുതിയ നിയമം
ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന് തങ്ങളുടെ ഡാറ്റകളുടെ മേലുള്ള പരമാധികാരം ഉറപ്പുവരുത്തുന്നതാകും പുതിയ നിയമം. രാജ്യത്ത് ഒരു ഡാറ്റ അനലറ്റിക്കല്‍ സെന്റര്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെവൈസി രേഖയായി ഉപയോഗിക്കാം
ഉപഭോക്താവ് സ്വമേധയാ തയ്യാറാവുന്ന പക്ഷം ബാങ്ക് അക്കൗണ്ടുകളുടെ സാധൂകരണത്തിന് 1885ലെ ടെലഗ്രാഫ് ആക്ട്, 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് എന്നിവ പ്രകാരമുള്ള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖയായി ആധാര്‍ കാര്‍ഡ് സ്വീകരിക്കാമെന്ന് കരട് ബില്ല് വ്യക്തമാക്കുന്നുണ്ട്. അതായത് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന് എടുക്കുന്നതിനുമുള്ള ഐഡി പ്രൂഫായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം.
18 തികഞ്ഞാല്‍ വേണ്ടെന്നു വയ്ക്കാം
ആധാറിനെ കൂടുതല്‍ ജനസൗഹൃദമാക്കി മാറ്റാനാണ് പുതിയ ബില്ല് ലക്ഷ്യമിടുന്നതെന്ന് ലോകസഭ അംഗീകരിച്ച ബില്ലില്‍ വ്യക്തമാക്കുന്നു. ചെറിയ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുമെങ്കിലും 18ന് വയസ്സിന് ശേഷം ബയോമെട്രിക് ഐഡിയായ ആധാര്‍ വേണ്ടെന്നു വയ്ക്കാന്‍ പൗരന് പുതിയ ബില്ല് അവകാശം നല്‍കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications