രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചു. ബജറ്റിലെ പ്രധാന ആദായനികുതി മാറ്റങ്ങള്‍ ഇവയാണ്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമില്ല.ആധാര്‍ കാര്‍ഡുള്ള നികുതിദായകര്‍ക്ക് പാന്‍കാര്‍ഡിന് പകരം ആധാര്‍കാര്‍ഡ് ഉപയോഗിക്കാം. ആദായനികുതി സ്ലാബുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും രാജ്യത്തെ മധ്യവര്‍ഗ ജനതയുടെ ഭാരം ലഘൂകരിക്കുന്ന ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തില്‍ മുഴുവന്‍ നികുതി ഇളവും നല്‍കും.
45 ലക്ഷം രൂപയില്‍ താഴെ വിലയുള്ള വീടുകള്‍ക്കുള്ള എല്ലാ ഭവനവായ്പകളിലും 1.5 ലക്ഷം രൂപ അധിക ആദായനികുതി കിഴിവ് പ്രഖ്യാപിച്ചു. സ്വയം കൈവശമുള്ള ഒരു വീടിന്റെ പ്രോപ്പര്‍ട്ടിയില്‍ വായ്പയ്ക്കെതിരായ പലിശ അടയ്ക്കാന്‍ അനുവദിച്ചിട്ടുള്ള കിഴിവ് പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് 3.5 ലക്ഷമായി ഉയര്‍ത്തി.മാര്‍ച്ച് 2020 വരെയുള്ള ഭവനവായ്പകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

റിബേറ്റ് വര്‍ദ്ധനയിലൂടെ 6.5 ലക്ഷം രൂപ വരെ (സെക്ഷന്‍ 80 സി പ്രകാരം 5 ലക്ഷം + 1.5 ലക്ഷം രൂപ) വരുമാനനികുതി പ്രാബല്യത്തില്‍ വരും. മൂന്ന് കോടി മധ്യവര്‍ഗ നികുതിദായകര്‍ക്ക് 18,500 കോടി രൂപ നികുതി ആനുകൂല്യം നിര്‍ദ്ദേശിച്ചു. സെക്ഷന്‍ 54 പ്രകാരമുള്ള ക്യാപിറ്റല്‍ ഗെയിന്‍സ് എക്സംപ്ഷന്‍ ഇപ്പോള്‍ രണ്ട് ഭവന സ്വത്തുക്കളില്‍ ലഭ്യമാക്കും സ്റ്റാന്‍ഡേര്‍ഡ് കിഴിവ് 40,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തി പോസ്റ്റ് ഓഫീസ് സേവിംഗിനായി ടിഡിഎസ് (ഉറവിടത്തില്‍ നികുതി കുറച്ചത്) പരിധി 10,000 രൂപയില്‍ നിന്ന് 40,000 രൂപയായി ഉയര്‍ത്തി.
ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങിയാല്‍, 1.5 ലക്ഷം രൂപ വരെ ആദായ നികുതിയില്‍ ഇളവ് ലഭിക്കും ഒരു ബാങ്കില്‍ നിന്ന് ഒരു വര്‍ഷത്തില്‍ ഒരു കോടിയിലധികം രൂപ പിന്‍വലിക്കുന്നതിന് രണ്ട് ശതമാനം ടിഡിഎസ് ചുമത്തു പ്രതിവര്‍ഷം രണ്ട് കോടിയിലധികം വരുമാനം നേടുന്ന സമ്പന്നരുടെ ആദായനികുതി സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. 2-5 കോടി രൂപ മുതല്‍ സമ്പാദിക്കുന്നവര്‍ക്ക് 3 ശതമാനം കൂടുതല്‍ നല്‍കേണ്ടിവരും.
സര്‍ചാര്‍ജ് നിരക്ക് 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തുകയും 5 കോടി രൂപയ്ക്ക് മുകളില്‍ വരുമാനം നേടുന്നവര്‍ക്ക് 37 ശതമാനം സര്‍ചാര്‍ജ് ഈടാക്കുകയും ചെയ്യും. നിലവില്‍ ഇത് 15 ശതമാനമാണ്. മൂന്ന് വര്‍ഷത്തേക്ക് ഇക്വിറ്റി ബന്ധിത സേവിംഗ്സ് സ്കീമുമായി ബന്ധപ്പെട്ട് മ്യൂച്വല്‍ ഫണ്ടുകളില്‍ മൂന്ന് വര്‍ഷത്തെ ലോക്ക് - ഇന്‍ കാലയളവില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിലവില്‍ ഒന്നരലക്ഷം രൂപ വരെ ആദായനികുതിയിളവുണ്ട്. കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഇക്വിറ്റി ബന്ധിത സേവിംഗ്സ് സ്കീമുകളുടേത് പോലുള്ള ആദായനികുതിയിളവുകള്‍ നല്‍കും.സര്‍ക്കാരിന്റെ കമ്പനികളില്‍ നിക്ഷേപിക്കുന്ന റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ഇളവുകള്‍ ലഭിക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
