രാജ്യത്തെ ഏറ്റവും മികച്ച ജനകീയ പെന്ഷന് പദ്ധതിയായ ദേശീയ പെന്ഷന് പദ്ധതി അഥവാ എന്‍.പി.എസ്. ഇനി മുതല്‍ പൂര്‍ണമായും നികുതി മുക്തം. നേരത്തെ നിക്ഷേപിക്കുമ്പോഴും മൂലധനം കൂടുമ്പോഴുമെല്ലാം എന്‍.പി.എസ്. നികുതി ഈടാക്കിയിരുന്നില്ല. ഇപ്പോഴിതാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിന്‍വലിക്കുന്ന പണത്തെയും ആദാനയനികുതിയില് നിന്ന് ഒഴിവാക്കി. ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരണത്തിനിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പണമിടപാടുകള്‍ സുതാര്യമാക്കാന്‍ പാന്‍കാര്‍ഡിന് പകരം ഇനി ആധാര്‍
ദേശീയ പെന്ഷന് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഏറെ ആശ്വാസകരമാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനം. പദ്ധതിയില്‍ നിക്ഷേപിക്കുന്ന പണത്തിനും ഇതിന്റെ മൂലധന നേട്ടത്തിനും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കിട്ടുന്ന പണത്തിനും ആദായനികുതി നല്‍കേണ്ടതില്ല. ഇതോടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ( ഇപിഎഫ് )നല്കുന്ന ആനുകൂല്യങ്ങള്‍ക്ക് സമാനമായി എന്‍.പി.എസ് മാറി. നാഷനല്‍ പെന്ഷന് സ്കീമില്‍ നിന്നുളള അറുപത് ശതമാനം പിന്‍വലിക്കലുകളും നികുതിമുക്തമാണെന്ന് കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ ഏറ്റവും മികച്ച റിട്ടയര്‍മെന്റ് പ്ലാനുകളിലൊന്നായി എന്‍.പി.എസ്. മാറുമെന്നുറപ്പാണ്. ഓഹരിയിലും കോര്‍പ്പറേറ്റ് ബോണ്ടുകളിലും സര്‍ക്കാര്‍ പദ്ധതികളിലും നിക്ഷേപം നടത്താന്‍ ദേശീയ പെന്ഷന് പദ്ധതി അവസരമൊരുക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന് കീഴിലെ മികച്ച റിട്ടയര്‍മെന്റ് പദ്ധതികളിലൊന്നാണ് എന്‍.പി.എസ്. 18 മുതല്‍ 65 വയസ്സുവരെയുളള ജോലി ചെയ്യുന്ന ആര്‍ക്കും ഈ പെന്ഷന് പദ്ധതിയില്‍ അംഗങ്ങളാകാം. സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം എന്‍.പി.എസ്. അനുയോജ്യമാണ്. ഒരാള്‍ക്ക് ഒരു എന്‍.പി.എസ്. പെന്ഷന് അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ സാധിക്കൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
