ദില്ലി: രാജ്യത്തെ പ്രധാന ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നിവയ്ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. ഓണ്‍ലൈനിലൂടെ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ വ്യാപകമായ കൃത്രിമം കാണിക്കുന്നുവെന്ന പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.
പ്രധാന ഡയരക്ട് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളായ ആംവേ, ഒറിഫ്ളെയിം, മോഡികെയര്‍ തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങള്‍ അവരുടെ അനുവാദമില്ലാതെ വില്‍ക്കരുതെന്നാണ് കോടതി ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.

തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ വ്യാപകമായ കൃത്രിമം കാണിച്ച് ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തുന്നതായി കമ്പനികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. പരാതിയെ തുടര്‍ന്ന് ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ വെയര്‍ഹൗസുകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങളുടെ എക്സ്പയറി ഡേറ്റ് മാറ്റിയും ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയിട്ടും കമ്പനിയുടെ പേരുകളില്‍ മാറ്റം വരുത്തിയും ഉല്‍പ്പന്നങ്ങളുടെ കോഡുകളും സീലുകളും മായ്ച്ചുമൊക്കെയാണ് ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നീ കമ്പനികള്‍ ഇവ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുന്നതെന്നായിരുന്നു കണ്ടെത്തല്‍. ഇങ്ങനെ കൃത്രിമം വരുത്തിയ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഓണ്‍ലൈനില്‍ വില്ക്കുന്നതു മൂലം തങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാകുന്നതായും കമ്പനികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരം സാഹചര്യത്തില്‍ ഈ കമ്പനികളുടെ അനുവാദമില്ലാതെ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് വ്യാപാര കരാറിന്റെ ലംഘനമായി പരിഗണിക്കുമെന്ന് താല്‍ക്കാലിക ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.
കമ്പനികളുടെ പേരിലും ലോഗോയിലും ഉല്‍പ്പന്നങ്ങളുടെ ഇമേജുകളിലും മാറ്റങ്ങള്‍ വരുത്തി വില്‍പ്പന നടത്തുന്നത് ഉപഭോക്താക്കളെയും കമ്പനികളെയും ഒരു പോലെ വഞ്ചിക്കുന്ന നടപടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
